»   » കുറച്ച് വെറൈറ്റിയാണ്, ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രത്തിന്റെ പേര് കേട്ടോ!

കുറച്ച് വെറൈറ്റിയാണ്, ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രത്തിന്റെ പേര് കേട്ടോ!

Posted By: Sanviya
Subscribe to Filmibeat Malayalam

നവാഗതരായ മുഹമ്മദ് അലിയും ഷഫീര്‍ ഖാനും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകനാകുന്നു. പ്രേതമുണ്ട് സൂക്ഷിക്കുക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതുമുഖം കല്‍ഹാരയാണ് ചിത്രത്തിലെ നായിക.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചിയും വാഗമണുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

shinetomchacko

ഹരീഷ് കണാരന്‍, ഹരീഷ് പെരാടി, ഷമ്മി തിലകന്‍, നോബി, ഇന്ദ്രന്‍സ്, കലാഭവന്‍ നവാസ്, പാഷാണം ഷാജി, ടിപി മാധവന്‍, സുനില്‍ സുഗത, പ്രിയങ്ക, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മാഹിയാണ് സിനിമ നിര്‍മിക്കുന്നത്. ഫൈസ് ചൗദരി, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ ഖാദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

English summary
Shine Tom Chacko In Pretham Undu Sookshikkuka.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam