കഞ്ചാവ് അല്ല കൊക്കെയിന്‍ കേസ്! വിമര്‍ശകന് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ! കാണു

By Midhun Raj

ഇഷ്‌കിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ചിത്രത്തിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടന് ലഭിച്ചത്. ഇഷ്ക് വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം കണ്ടവരെല്ലാം ഷൈന്‍ ടോം ചാക്കോയെയും പ്രശംസിക്കുന്നുണ്ട്. അതേസമയം തന്നെ വിമര്‍ശിച്ചുകൊണ്ട് എത്തിയ ആള്‍ക്ക് നടന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വിഷ്ണു പിഎസ് എന്ന ആരാധകന്‍ നടനെ പ്രശംസിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പിനു താഴെയായിരുന്നു വിമര്‍ശനാത്മക രീതിയില്‍ ഒരാള്‍ കമന്റിട്ടത്. "നല്ല നടനാണെന്ന് വെച്ച് പേഴ്‌സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുളളിക്കെതിരെ കഞ്ചാവ് കേസ് ഉളളതാണ്." ഇങ്ങനെയായിരുന്നു ഒരാള്‍ ഷൈനിനെ വിമര്‍ശിച്ച് കമന്റിട്ടിരുന്നത്.

shine tom chacko

ഇത് ശ്രദ്ധയില്‍പ്പെട്ട താരം അയാളെ മോശമായ രീതിയിലൊന്നും പറയാതെ തിരുത്തികൊണ്ടായിരുന്നു കമന്റ് ചെയ്തത്. കഞ്ചാവ് കേസല്ല,കൊക്കെയ്ന്‍ കേസ് എന്നായിരുന്നു മറുപടിയായി ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

അനുരാജ് മനോഹറായിരുന്നു ഇഷ്‌ക് സംവിധാനം ചെയ്തിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഷെയന്‍ നിഗത്തിന്റെതായി പുറത്തിറങ്ങിയ സിനിമ കൂടിയാണിത്.ആന്‍ ശീതള്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X