ഷൈന്‍ ടോം ചാക്കോയുടെ തമി ത്രീഡി പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂക്ക! പോസ്റ്റര്‍ കാണൂ
ഷൈന്‍ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് തമി. ചിത്രത്തിന്റെ ത്രീഡി പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയായിരുന്നു ഫേസ്ബുക്ക് പേജ് വഴി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. കെആര്‍ പ്രവീണ്‍ ആണ് ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും പ്രവീണ്‍ തന്നെയാണ്. തമിയില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ.ശശി കലിംഗ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് സി പിളള സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

വിശ്വജിത്ത് സംഗീതവും നൗഫല്‍ അഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. നിവിന്‍ പോളിയ്‌ക്കൊപ്പമുളള കായംകുളം കൊച്ചുണ്ണിയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ. ചിത്രത്തിലെ കൊച്ചുപിളള എന്ന കഥാപാത്രം താരത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിയ്ക്കു പുറമെ തേര്‍ഡ് വേള്‍ഡ് ബോയ്‌സ്,ഉണ്ട തുടങ്ങിയ സിനിമകളും ഷൈന്‍ ടോമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications











