ബിഗ്ബി ഹിറ്റല്ലെന്ന് പറയുന്നവര്‍ ബിലാലിന് കാത്തിരിക്കുന്നത് എന്തിന്? തുറന്നുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാലിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് മമ്മൂക്കയുടെതായി തരംഗമായ ബിഗ്ബിക്ക് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിനായി പ്രതീക്ഷകളോടെ എല്ലാവരും ഉറ്റുനോക്കുന്നു. തിയ്യേറ്റര്‍ റിലീസിന് ശേഷമാണ് ബിഗ്ബിയെ ആരാധകര്‍ ഏറ്റെടുത്തത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം മിക്കവരിലും ആവേശമുണ്ടാക്കിയിരുന്നു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

മമ്മൂക്കയുടെ സ്‌റ്റൈലിഷ് ലുക്കും മാസ് ഡയലോഗുകളുമെല്ലാം തരംഗമായി മാറി. അതേസമയം ബിഗ്ബിയെ കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തെ കുറിച്ച് നടന്‍ മനസുതുറന്നത്. ബിഗ് ബി പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

ഹിറ്റ് അല്ലായിരുന്നെങ്കില്‍ അതിന്റെ രണ്ടാം

ഹിറ്റ് അല്ലായിരുന്നെങ്കില്‍ അതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത് എന്തിനാണ് എന്ന് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. ബിഗ്ബി വരുന്നത് വരെ ഇത്രയേറെ പുതുമുഖങ്ങള്‍ ഒന്നിച്ച് അണിനിരന്ന ഒരു സിനിമ ഉണ്ടായിരുന്നില്ല. അതുവരെയുളള ശീലങ്ങളെയൊക്കെ മാറ്റിയെഴുതിയ ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു ആ ചിത്രം. ഷൈന്‍ പറയുന്നു.

എന്നിരുന്നാലും ആ ചിത്രം

എന്നിരുന്നാലും ആ ചിത്രം പരാജയമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഹിറ്റ് അല്ലായിരുന്നെങ്കില്‍ അതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത് എന്തിനാണ്. ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. അതേസമയം താന്‍ ബിഗ്ബിയുടെ വലിയ ആരാധകനാണെന്നും നടന്‍ പറഞ്ഞു. കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ സഹസംവിധായകരായി ഞാനും ആഷിക്ക് അബുവും പ്രവര്‍ത്തിച്ചിരുന്നു.

അന്ന് അമല്‍ നീരദും ടീമും മമ്മൂക്കയെ

അന്ന് അമല്‍ നീരദും ടീമും മമ്മൂക്കയെ കാണാന്‍ എത്തി. മുംബൈയില്‍ രാംഗോപാല്‍ വര്‍മ്മയുടെ കുടെയൊക്കെ ജോലി ചെയ്യുന്നയാള്‍ എന്ന ആമുഖത്തോടെയാണ് അമലിനെ ആഷിക്ക് എനിക്ക് പരിചയപ്പെടുത്തിയതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അതേസമയം ബിലാലിന് മുന്‍പുളള മമ്മൂട്ടി-അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തില്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അടിയുടെ സെറ്റില്‍ വെച്ചാണ് അമല്‍നീരദ് ഭീഷ്മപര്‍വ്വത്തിന്റെ കഥ പറഞ്ഞതെന്ന് നടന്‍ പറയുന്നു. പെട്ടെന്ന് തന്നെ സിനിമയില്‍ അഭിനയിക്കാമെന്നുറപ്പിച്ചു. അമല്‍ നീരദിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുളളത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ അവസരം ചോദിക്കാനുളള മടികൊണ്ടാണ് ഇത്രയും വൈകിയതെന്നും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Recommended Video

ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam
അതേസമയം ഓപ്പറേഷന്‍ ജാവ

അതേസമയം ഓപ്പറേഷന്‍ ജാവ എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ത്രില്ലര്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഓപ്പറേഷന് ജാവയ്ക്ക് മുന്‍പ് ലവ് എന്ന ചിത്രവും ഷൈന്‍ ടോം ചാക്കോയുടെതായി പുറത്തിറങ്ങി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയില്‍ രജിഷ വിജയനായിരുന്നു നടന്റെ നായിക. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X