ഇതിഹാസില്‍ ഷൈനിന്റെ പെണ്‍വേഷം

By Lakshmi

ന്യൂജനറേഷന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഷൈന്‍ ടോം ചാക്കോ എന്ന പുത്തന്‍താരം. അന്നയും റസൂലും എന്ന ചിത്രത്തില്‍ റസൂലിന്റെ സുഹൃത്തായ എടുത്തുചാട്ടക്കാരന്‍ യുവാവിനെ അവതരിപ്പിച്ച ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളിലെയും സ്ഥിരം താരമാണ്. മിക്ക ചിത്രങ്ങളിലും സീരിയസ് വേഷങ്ങളാണ് ഷൈന്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പുതിയ ചിത്രമായ ഇതിഹാസ് എത്തുന്നത്.

ഇതിഹാസ് ഒരു ഫാന്റസി കോമഡി ചിത്രമാണ്. ഇതില്‍ നല്ല കഴിവുള്ള ഒരു കള്ളന്റെ വേഷത്തിലാണ് ഷൈന്‍ എത്തുന്നത്. ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ക്ക് വേഷം ഷൈന്‍ പെണ്‍വേഷം കെട്ടുന്നുവെന്നതും പ്രത്യേകതയാണ്. പക്ഷേ പെണ്ണാവല്‍ അത്ര എളുപ്പമായിരുന്നില്ലെന്നാണ് ഷൈന്‍ ടോം പറയുന്നത്. ലൊക്കേഷനില്‍ ഷൂട്ടിങ് കാണാനെത്തിയവരുടെ മുന്നില്‍ സ്ത്രീവേഷം കെട്ടി സ്ത്രീയായി അഭിനയിക്കാന്‍ താന്‍ നന്നേ ബുദ്ധിമുട്ടിയെന്ന് ഷൈന്‍ പറയുന്നു.

Shine Tom Chacko


എല്ലാ പുരുഷന്മാരിലും ഒരു സ്‌ത്രൈണാംശമുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു പുരുഷനും സ്ത്രീയെ അനുകരിക്കാന്‍ കഴിയും. പക്ഷേ ഞാന്‍ അതിനായി അല്‍പം കൂടുതല്‍ സമയം എടുത്തു- ഷൈന്‍ പറയുന്നു.

ഇതിഹാസിന്റെ ചിത്രീകരണം ഷൈനിനെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. ചിത്രീകരണത്തിനിടെ ഷൈന്‍ കുതിരപ്പുറത്തുനിന്നും വീഴുകയും ചെയ്തു. കുതിരപ്പുറത്തുള്ള സീനുണ്ടെന്നറിഞ്ഞ് താന്‍ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ചെയ്ത പലവേഷങ്ങളും ഓര്‍ത്ത് ആകെ എക്‌സൈറ്റഡായെന്നും പക്ഷേ കുതിരപ്പുറത്ത് കയറി ആദ്യത്തെവട്ടം വീണപ്പോള്‍ത്തന്നെ കുതിരപ്പുറത്തുള്ള ഷൂട്ടിങ് അത്ര എളുപ്പമല്ലെന്ന് മനസിലായെന്നും ഷൈന്‍ പറയുന്നു. ബിനുവാണ് ഇതിഹാസിന്റെ സംവിധായകന്‍, ചിത്രത്തില്‍ അനുശ്രീയാണ് നായികയാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X