»   »  ശിവ മോഹന്റെ പുതിയ ചിത്രത്തില്‍ ശിവദ

ശിവ മോഹന്റെ പുതിയ ചിത്രത്തില്‍ ശിവദ

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം താന്‍ സിനിമയിലേക്ക് മടങ്ങി വരും. അതിന് മുരളി കൃഷ്ണയുടെ ഫുള്‍ സപ്പോര്‍ട്ടുണ്ടാകുമെന്നുമാണ് ശിവദ പറഞ്ഞത്. വിവാഹത്തിന് ശേഷം നാലാമത്തെ ദിവസം തന്നെ ശിവദ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുകെയും ചെയ്തു.

ശിവ മേഹന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് സൂപ്പര്‍നാച്വറല്‍ ത്രില്ലര്‍ ചിത്രമായ സീറോ എന്ന ചിത്രത്തിലാണ് ശിവദ നായികയാകുന്നത്. ശിവദയുടെ അഭിനയ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രമാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ശിവ മോഹന്‍ പറയുന്നു.

shivada

ചെന്നൈയിലും കൊടേക്കനാലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മങ്കത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കക്കമനുവാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രമാണ് ശിവദ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ജയസൂര്യയാണ് നായക വേഷം അവതരിപ്പിച്ചത്.

English summary
Shivatha to act in a supernatural thriller.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam