പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് ഷിയാസ് കരീമും! ബിഗ് ബോസ് താരത്തിന്റെ കുത്തിപ്പൊക്കല്‍

By Midhun Raj

ബിഗ് ബോസ് ആദ്യ സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഷിയാസ് കരീം. ബിഗ് ബോസിന്റെ ഫൈനല്‍ വരെ എത്തിയ താരം കൂടിയായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്ത് സജീവമായ ശേഷമാണ് ഷിയാസ് ഷോയിലേക്ക് എത്തിയിരുന്നത്. സാബുമോന്‍, പേളി മാണി, ശ്രീനിഷ്, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഷിയാസും ബിഗ് ബോസിന്റെ ഫൈനലില്‍ എത്തിയത്. ബിഗ് ബോസിന് പിന്നാലെ സിനിമയിലും അരങ്ങേറിയിരുന്നു നടന്‍.

shiyas kareem,

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റിലില്‍ ഷിയാസും തിളങ്ങിയിരുന്നു. അടുത്തിടെ രജിത്ത് കുമാറിന്റെ സ്വീകരണ വീഡിയോകളിലൂടെയായിരുന്നു ഷിയാസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഡിആര്‍കെയെ സ്വീകരിക്കാന്‍ ഷിയാസും അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് ഷിയാസ് കരീം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ ഷിയാസ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.

കൊറോണ കാലത്ത് ഷിയാസ് കരീം പങ്കുവെച്ച പഴയകാല ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം കുത്തിപ്പൊക്കല്‍ നടക്കുന്ന സമയത്താണ് തന്റെ പഴയ ചിത്രങ്ങള്‍ നടന്‍ സ്വയം പോസ്റ്റ് ചെയ്തത്. വെറുതെ ഇരുന്നപ്പോള്‍ പഴയ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി എന്ന് കുറിച്ചുകൊണ്ടാണ് ഷിയാസ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

ബിഗ് ബോസില്‍ പേളിയുടെയും ശ്രീനിഷിന്റെയുമൊപ്പമാണ് ഷിയാസ് മല്‍സരിച്ചിരുന്നത്. ഇവരെ മൂന്ന് പേരെയും എസ്പിഎസ് എന്നായിരുന്നു ആരാധകര്‍ വിളിച്ചത്. ശ്രീനിഷിന്റെയും പേളിയുടെയും കല്യാണത്തിന് ഷിയാസും തിളങ്ങിയിരുന്നു. ഷിയാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്‌. അതേസമയം മോഹന്‍ലാലിന്റെ മരക്കാറില്‍ ചെറിയൊരു റോളിലാണ് ഷിയാസ് കരീം എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് നേരത്തെ കൊറോണ കാരണം മാറ്റിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X