ഷിയാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ലാലേട്ടന്‍! തിരിച്ച് ഉമ്മ കൊടുത്ത് താരം! വീഡിയോ വൈറല്‍
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഷിയാസ് കരീം. തുടക്കത്തില്‍ എല്ലാവരുടെയും കളിയാക്കലുകള്‍ക്ക് ഇരയായ ഷിയാസ് പിന്നീട് ഗ്രാന്റ് ഫിനാലെയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. മോഡലിംഗ് രംഗത്തുനിന്ന് ബിഗ് ബോസിലേക്ക് എത്തിയ ഷിയാസ് വലിയ ആരാധക പിന്തുണയുടെ പിന്‍ബലത്തോടെയായിരുന്നു പരിപാടിയില്‍ മുന്നേറിയിരുന്നത്.
ബിഗ് ബോസില്‍ ഷിയാസും പേളിയും ശ്രീനിഷും ഉള്‍പ്പെടുന്ന എസ്പിഎസ് ഗ്യാങ്ങിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാകാറുണ്ട് ഷിയാസ്. ബിഗ് ബോസിലെ മറ്റു മല്‍സരാര്‍ത്ഥികള്‍ക്കൊപ്പവും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പവുമായിരുന്നു ഷിയാസ് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നത്.

ഇത്തവണ ഷിയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ വൈറലായി മാറിയിരുന്നു. ലാലേട്ടനൊപ്പമുളള ഒരു വീഡിയോ ആയിരുന്നു ഷിയാസ് പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ ലാലേട്ടന്‍ ഷിയാസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. ലാലേട്ടന്റെ ആശംസ ലഭിച്ചതിന്റെ സന്തോഷമായിരുന്നു ഷിയാസ് പങ്കുവെച്ചിരുന്നത്. പിറന്നാള്‍ ആശംസ നേര്‍ന്നതിന് ലാലേട്ടന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ഷിയാസ് എത്തിയിരുന്നത്.


Click it and Unblock the Notifications