ഹൃദയം പിണങ്ങി! രാജീവിനെ സഹായിക്കണം! അഭ്യര്‍ത്ഥനയുമായി ശാന്തിവിള ദിനേശ്! കുറിപ്പ് വൈറല്‍!

ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രാജീവ് കളമശ്ശേരി. മിമിക്രിയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ അദ്ദേഹം ഇന്ന് അത്ര നല്ല അവസ്ഥിയലല്ലെന്നും സഹായം ആവശ്യമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു നിര്‍മ്മാതാവായ ശാന്തിവിള ദിനേശ് എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാജീവിന്റെ ദുരവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല. പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം. രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്. പെൺകുട്ടികളല്ല .പെൺകുഞ്ഞുങ്ങൾ . രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി. അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്. പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്. സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു. ഭേദമായി വന്നതാണ്. ഇപ്പോഴിതാ ഹൃദയം പിണങ്ങി.

Shanthivila Dinesh

കൊച്ചിയിലെ റെനെ മെഡിസിറ്റിയിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി. അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം .
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്.ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു. ചെയ്യാം എന്ന മറുപടിയും വന്നു. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്. ശ്രമങ്ങൾ തുടരാം. രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ . ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X