»   » ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

Posted By:
Subscribe to Filmibeat Malayalam

അതേ മലയാളി പ്രേക്ഷകരുടെ പ്രിയ നടി ശോഭനയാണ് ഇങ്ങനെ ചോദിക്കുന്നത്. ഇക്കാലത്തെ എത്ര സംവിധായകര്‍ തന്റെ പ്രായത്തിലുള്ള നടിമാരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകും. മലയാളികളുടെ പ്രിയ നടിയായ ശോഭന അഭിനയരംഗത്തേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുമ്പോള്‍ ശോഭനയുടെ മറുപടിയായാണിത്.

2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് ചെറിയ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. തിരയ്ക്ക് ശേഷം സിനിമയിലേക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തിരിച്ചെത്തുമെന്നാണ് ശോഭന നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ സംവിധായകര്‍ തന്റെ ഈ പ്രായത്തിലുള്ളവരെ വച്ച് സിനിമ എടുക്കാന്‍ തയ്യാറുകുമോ എന്നാണ് ശോഭന ഇപ്പോള്‍ ചോദിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയനടിയായ ശോഭന പറയുന്നു. അഭിനരംഗത്തേക്ക് തിരിച്ച് വരണമെന്ന് ഒരുപാട് മോഹമുണ്ട്. അതോടൊപ്പം വ്യത്യസ്തമായ എന്തെങ്കിലും വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശോഭന പറയുന്നു.

ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

അഭിനയരംഗത്തേക്ക് തിരിച്ച് വരണമെന്നും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണമെന്നും തനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇക്കാലത്തെ സംവിധായകര്‍ തന്റെ ഈ പ്രായത്തിലുള്ളവരെ വച്ച് സിനിമാ ചെയ്യാന്‍ തയ്യാറാകുമോ എന്നാണ് ശോഭന ചോദിക്കുന്നത്. സൂര്യ ഫിലിം ഫെസ്റ്റിവലില്‍ നൃത്ത അവതരിപ്പിക്കാനായി എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭന.

ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

മികച്ച സംവിധായകര്‍ ഞങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്തിരുന്നു. പക്ഷേ ഇന്ന് ആരും തയ്യാറാല്ലെന്നും ശോഭന പറയുന്നു.

ന്യൂജനറേഷന്‍ സംവിധായകര്‍ തന്റെ പ്രായത്തിലുള്ളവരെ വച്ച് സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

ഇപ്പോള്‍ ചെന്നൈയിലാണ്. അതുക്കൊണ്ട് തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടാറില്ലെന്നും ശോഭന പറഞ്ഞു.

English summary
Shobana is Indian film actress and Bharata Natyam dancer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam