»   » ശോഭന മലയാള സിനിമയെ ഉപേക്ഷിച്ചോ? ഇനി സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി?

ശോഭന മലയാള സിനിമയെ ഉപേക്ഷിച്ചോ? ഇനി സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് ശോഭന. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ് താരം. അതിനിടയില്‍ എന്നും നേരിടുന്ന ചോദ്യമാണ് സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേയെന്നത്. ഇന്നും പ്രേക്ഷകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

എത്രയോ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം, കിങ് ഖാനെ കണ്ട സന്തോഷത്തില്‍ മഞ്ജു വാര്യര്‍!

സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയിലേക്ക് വരുന്നില്ലേ?

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ഒടുവില്‍ ശോഭനയെ കണ്ടത്. രോഹിണി പ്രണബ് എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

നൃത്തപരിപാടികളുമായി തിരക്കിലാണ്

നൃത്തപരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് സിനിമയില്‍ കാണാത്തത്. ഡാന്‍സ് ക്ലാസും സ്റ്റേജ് പരിപാടികളുമായി ആകെ തിരക്കിലാണ് ശോഭന. അതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് താരം പറയുന്നു.

നല്ല കഥാപാത്രത്തെ ലഭിച്ചാല്‍

നല്ല കഥാപാത്രങ്ങളെ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും വിട്ടു പോയെന്ന തരത്തില്‍ അനുഭവപ്പെട്ടിട്ടില്ല.

ട്രാന്‍സ് എന്ന നൃത്തരൂപം

ട്രാന്‍സ് എന്ന നൃത്തരൂപത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും. താന്‍ പഠിപ്പിച്ച കുട്ടികള്‍ വേദിയില്‍ കയറുകയും അഭിനന്ദനം നേടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ശോഭന പറയുന്നു.

ഇന്നും ഓര്‍ത്തിരിക്കുന്നു

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ശോഭനയ്ക്ക് ലഭിച്ചിട്ടുണ്ട്. താരം അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

തിരിച്ചുവരവിനായുള്ള കാത്തിരിപ്പ്

മോഹന്‍ലാല്‍ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അഭിനയിച്ചതിന് ശേഷം ശോഭനയെ പിന്നെ കാണുന്നത് തിരയിലാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. തിര ഇറങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇനിയെന്നാണ് ശോഭന വീണ്ടും എത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Fans want Shobana back to cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X