നാളെയില്‍ ശോഭന നായികയാവുന്നു

By Staff

നീണ്ട ഇടവേളയ്‌ക്കുശേഷം നടി ശോഭന വീണ്ടും നായികയായി മലയാളത്തിലെത്തുന്നു. നവാഗത സംവിധായകനായ മനു സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രത്തിലാണ്‌ ശോഭന നായികയായെത്തുന്നത്‌.

നാഗലശ്ശേരി ഫിലിംസിന്റെ ബാനറില്‍ നാരായണന്‍ നാഗലശേരിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കുന്നതും മനുതന്നെയാണ്‌.

സായ്‌കുമാര്‍, മനോജ്‌ കെ ജയന്‍, ദേവന്‍, ജഗതി ശ്രീകുമാര്‍, ടി.ജി രവി, ഷഫ്‌ന, പ്രിയാരാമന്‍, സുകുമാരി, സംഗീതാ മോഹന്‍, അംബികാ മോഹന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ദിലീപ്‌ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

മോഹന്‍ലാല്‍ നായകനായ മാമ്പഴക്കാലം എന്ന ചിത്രത്തിന്‌ ശേഷം ശോഭന നായികയാവുന്ന ചിത്രമാണ്‌ നാളെ. ഏറെക്കാലത്തിന്‌ ശേഷം നടി പ്രിയാരാമന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി 'നാളെ'യ്ക്കുണ്ട്. ‌.

റഹ്മാന്‍ നായകനായി അഭിനയിച്ച മുസാഫിറില്‍ ശോഭന ഒരു ചെറിയ വേഷം ചെയ്‌തിരുന്നു. സ്വന്തം പേരില്‍ ഒരു താരമായിത്തന്നെയാണ്‌ ഇതില്‍ ശോഭന പ്രത്യക്ഷപ്പെടുന്നത്‌. ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ സൂചന.

ശാലിനിയുടെ തിരിച്ചുവരവ്‌ ചിത്രമായ കളിയൂഞ്ഞാലിന്‌ ശേഷം ദിലീപും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നാളെയ്‌ക്കുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X