ശോഭനയുടെ മീ ടൂ??? പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു! സംശയവുമായി സോഷ്യല്‍ മീഡിയയും! കാണൂ!

ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും മീ ടൂ തുറന്നപറച്ചിലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ തുറന്നുപറയുന്നതോടെ പല വിഗ്രഹങ്ങളും വീണുടയുമെന്ന് പലരും വ്യക്തമാക്കിയിരുന്നു. സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് മാത്രമല്ല മറ്റ് മേഖലകളിലും മീ ടൂ തുറന്നുപറച്ചിലുകള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടന്നിരുന്നു. ഫേസ്ബു്ക്ക്, ട്വിറ്റര്‍ പേജുകളിലൂടെയാണ് പലരും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ നടത്തിയത്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ശോഭനയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് മീ ടൂ സ്റ്റാറ്റസ് ഇട്ടത്. പെട്ടെന്ന് തന്നെ താരം അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. മീ ടൂ എന്ന ഹാഷ് ടാഗായിരുന്നു താരം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പോസ്റ്റ് ചര്‍ച്ചയായി മാറുന്നുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായിക്കൊണ്ടിരിക്കുകയാണ്.

Shobana

നിലവിലെ ക്യാംപയിനെ പിന്തുണച്ചായിരിക്കാം പോസ്‌റ്റെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് മറുവിഭാഗം പറയുന്നത്. ആരാണ് ആ ശങ്കരന്‍ തമ്പി എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്. പോസ്റ്റിന് കീഴില്‍ അത്ര നല്ല കമന്റുകളായിരുന്നില്ല പ്രത്യക്ഷപ്പെട്ടതെന്നും അതായിരിക്കാം താരം പോസ്റ്റ് പിന്‍വലിച്ചതെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X