ശോഭനയെയും രേവതിയെയും ആരാധിയ്ക്കുന്ന അമല
ഇടക്കാലത്ത് തമിഴില്‍ തിളങ്ങുമ്പോള്‍ മലയാളത്തോട് അത്ര മമത കാണിയ്ക്കാതിരുന്ന താരമാണ് അമല പോള്‍. പല ചിത്രങ്ങളിലേയ്ക്കും ക്ഷണം വന്നിട്ടും അമല അതൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇടക്കാലത്ത് അമല തന്റെ തീരുമാനം മാറ്റി. മലയാളത്തെയും സ്വീകരിച്ചുതുടങ്ങി. അങ്ങനെ ആകാശത്തിന്റെ നിറം, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ മികച്ച ചില ചിത്രങ്ങള്‍ അമലയ്ക്ക് ലഭിയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ മലയാളത്തിന്റെ മോഹന്‍ലാല്‍-ജോഷി ടീമിന്റേതുള്‍പ്പെടെ ചില പുതിയ ചിത്രങ്ങളിലേയ്ക്കും അമല കരാറായിട്ടുണ്ട്. തെന്നിന്ത്യയുടെ പ്രിയനായികയായി മുന്നേറുന്ന അമലയോട് ആരാണ് ഇഷ്ടനായികനടിമാര്‍ എന്ന് ചോദിച്ചാല്‍ ഒട്ടും സമയമെടുക്കാതെയാണ് ഉത്തരം, ശോഭന, രേവതി. മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവുതെളിയിക്കുകയും ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുകയും ചെയ്ത നിര്‍ത്തികകള്‍ കൂടിയായ ശോഭനയും രേവിതയും ആണ് തന്റെ ഇഷ്ടനടിമാരെന്നാണ് അമല പറയുന്നത്.

മലയാളികളില്‍ ആരോടു ചോദിച്ചാലും ശോഭനയും രേവതിയും ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ടാകുമെന്നുറപ്പാണ്. തമിഴകത്താണ് ആദ്യം താരമായതെങ്കിലും അമലയും ഒരു മലയാളിയാണ്, കൊച്ചിക്കാരിയാണ്.
തന്റെ ഇഷ്ട നടിമാരുടെ കൂട്ടത്തില്‍ ഒട്ടേറെ പേരുണ്ടെങ്കിലും ആ പട്ടികയില്‍ ഏറ്റവും ആദ്യമുള്ള രണ്ടു പേരുകള്‍ ശോഭനയുടേതും രേവതിയുടേതുമാണെന്നുമാണ് അമല പറയുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന മനോഹരമായ ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതും അത് ജനങ്ങള്‍ സ്വീകരിച്ചതും തന്റെ ഭാഗ്യമാണെന്ന് അമല പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമല ഫഹദ് ഫാസിലിന്റെയും ഫാനായി മാറിയിട്ടുണ്ട്. ഒരു കഥാപാത്രത്തോട് ഫഹദ് കാണിയ്ക്കുന്ന ആത്മാര്‍പ്പണം കണ്ട് താനതിശയിച്ചുവെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ തമിഴില്‍ ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമല. നടനും സംവിധായകനുമായ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അമലയാണ് നായിക.


Click it and Unblock the Notifications