For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അച്ഛന് വേണ്ടിയാണ് അത് ചെയ്തത്! ഇന്നിപ്പോള്‍ മകന് വേണ്ടിയും! ചിത്രം പങ്കുവെച്ച് ശോഭന!

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ശോഭന ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുകയാണ്. ഇത്തവണത്തെ വരവില്‍ സുരേഷ് ഗോപിയും ഒപ്പമുണ്ടെന്നുള്ളതാണ് പ്രധാന പ്രത്യേകത. നാളുകള്‍ക്ക് ശേഷമുള്ള ഇവരുടെ കൂടിച്ചേരലിന് കാരണക്കാരനായത് അനൂപ് സത്യനാണ്. സത്യന്‍ അന്തിക്കാടിന പിന്നാലെയായി അനൂപ് സത്യനും സംവിധാനത്തിലേക്ക് തിരിയുകയാണ്.

  മക്കള്‍ക്കും സിനിമതാല്‍പര്യമുണ്ടെന്നും സംവിധാനമാണ് അവരുടേയും ആഗ്രഹമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും ഡാന്‍സ് പരിപാടികളുമായി ശോഭന കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ വിശേഷത്തെക്കുറിച്ച് വാചാലായായി എത്തിയിരിക്കുകയാണ് താരം. ബസ്സില്‍ യാത്ര ചെയ്ത അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് താരമെത്തിയത്.

  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.ദുല്‍ഖര്‍ സല്‍മാനും സുരേഷ് ഗോപിയുമൊക്കെ ഈ സിനിമയുടെ സന്തോഷം പങ്കുവെച്ച് നേരത്തെ എത്തിയിരുന്നു. പ്രിയദര്‍ശന്റെ മകളായ കല്യാണി പ്രിയദര്‍ശന്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്. പ്രിയദര്‍ശന്‍റെ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.

  പൃഥ്വിയും ഞാനും ത്രില്ലിലാണെന്ന് സുപ്രിയ മേനോന്‍! കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി!

  നേരത്തെ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു താന്‍ ഇത് പോലെ ബസില്‍ യാത്ര ചെയ്തതെന്നും ശോഭന കുറിച്ചിട്ടുണ്ട്. ശോഭനയ്ക്ക് പുറകലിലായി സുരേഷ് ഗോപിയേയും ചിത്രത്തില്‍ കാണുന്നുണ്ട്. നാഗവല്ലിയും നകുലനും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് തങ്ങളെന്നാണ് ആരാധകരുടെ കമന്റുകള്‍. ശോഭന സെറ്റിലേക്കെത്തിയതിനെക്കുറിച്ചും അവരുടെ അഭിനയത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് അനൂപ് സത്യന്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.

  വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളാണ്! സ്നേഹയ്ക്ക് ആശംസയുമായി മുന്‍ഭര്‍ത്താവ്!

  മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം മികച്ചെ കെമിസ്ട്രിയാണ് ശോഭന പുറത്തെടുത്തിട്ടുള്ളത്. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മണിച്ചിത്രത്താഴിലെ അസാമാന്യ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശോഭനയുടെ തിരിച്ചുവരവില്‍ ആരാധകരും ത്രില്ലിലാണ്.

  പേളിയാണോ ഇത് ചെയ്യുന്നതെന്ന് അത്ഭുതപ്പെട്ടു! ബിഗ് ബോസിലെപ്പോലെയാണ് ഇപ്പോഴും ജീവിതമെന്ന് ശ്രിനിഷ്

  English summary
  Shobana's latest instagram post viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X