36 വര്‍ഷമായുള്ള സൗഹൃദം! 55 സിനിമകളിലെ നായകന്‍! മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയുമായി ശോഭന!
എയിറ്റീസ് റീയൂണിയന്റെ ഈ വര്‍ഷത്തെ വാര്‍ഷിക യോഗത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ നായികനായകന്‍മാരായിരുന്നു ഇവരെല്ലാം. ചിലരൊക്കെ സിനിമ വിട്ടപ്പോള്‍ മറ്റുചിലര്‍ ഇപ്പോഴും സജീവമായി അഭിനയരംഗത്തുണ്ട്. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണത്തെ യോഗം. കറുപ്പും ഗോള്‍ഡന്‍ കളറിലുമുള്ള വസ്ത്രങ്ങളുമണിഞ്ഞായിരുന്നു മിക്കവരും എത്തിയത്. നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്.
മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശോഭന. ഫേസ്ബുക്കിലൂടെയായിരുന്നു താരം പോസ്റ്റുമായെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. 36 വര്‍ഷമായുള്ള സുഹൃത്ത്, 55 സിനിമകളിലെ എന്റെ നായകന്‍ എന്നുപറഞ്ഞായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്ന ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇവരുടേതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒടുവിലായി ഒരുമിച്ചത്. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കുമ്പോഴും സിനിമയിലെ അവസരങ്ങള്‍ എത്താറുണ്ടെന്നും താന്‍ തിരിച്ചെത്തുമെന്നും അന്നേ ശോഭന പറഞ്ഞിരുന്നു. അനൂപ് സത്യന്‍ ചിത്രത്തിലൂടെ താരം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സുരേഷ് ഗോപിയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗയും നകുലനും വീണ്ടും ഒരുമിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. ശോഭനയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications