Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാഗവല്ലിയെ ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ലെന്ന് ശോഭന, മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ച്പറഞ്ഞതിങ്ങനെ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഈ സിനിമ റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 27 വര്‍ഷം മുന്‍പുള്ള ഡിസംബര്‍ 23നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
ചിത്രത്തിലെ ഡയലോഗുകള്‍ വരെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമ റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിടുന്നതിനെക്കുറിച്ചുള്ള കുറിപ്പുമായത്തെിയിരിക്കുകയാണ് ശോഭന. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
മണിച്ചിത്രത്താഴ് " എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നുവെന്നുമായിരുന്നു ശോഭന കുറിച്ചത്.
നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിരവധി തവണ കണ്ട സിനിമയാണ് ഇതെന്നും ഇപ്പോഴും ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാറുണ്ടെന്നുമായിരുന്നു മിക്കവരും പറഞ്ഞത്. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ഇതെന്ന് നിസംശയം വിലയിരുത്താമെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. നാഗവല്ലിയായും ഗംഗയായുമുള്ള ശോഭനയുടെ ഭാവപ്പകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് സംവിധായകനും എത്തിയിരുന്നു. മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന് അന്യഭാഷാ പാതിപ്പുകളും ഒരുക്കിയിരുന്നു.
ഹണി റോസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ കാണാം