മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

By Aswini

തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം ശോഭന മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന വാര്‍ത്ത അങ്ങനെ യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ ശോഭന പിന്മാറിയത്രെ. മാര്‍ത്താണ്ഡന്റെ പാവാട ശോഭനയ്ക്ക് വേണ്ടെന്നാണ് കേള്‍ക്കുന്നത്. തിരക്കഥ ശോഭനയ്ക്ക് ഇഷ്ടമായില്ലത്രെ.

അനൂപ് മോനോനും പൃഥ്വിരാജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ ശോഭനയ്ക്കത്ത് ബോധിച്ചില്ലെന്നാണ് കേള്‍ക്കുന്നത്. ആദ്യമായി പൃഥ്വി ശോഭനയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നോര്‍ത്ത് സന്തോഷിച്ചവര്‍ക്കും ശോഭനയുടെ പിന്മാറ്റം നിരാശ നല്‍കും. ശോഭന പിന്മാറിയതിനെ തുടര്‍ന്ന് ഈ വേഷത്തിലേക്ക് നര്‍ത്തകിയും നടിയുമായ ആശ ശരത്ത് എത്തിയെന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

ശോഭന പാവാടയില്‍

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രം ഹിറ്റായതോടെ ശോഭന ഇനിയേത് ചിത്രത്തിലാണ് അഭിനയിക്കുന്നതെന്ന് ആരാധകര്‍ക്ക് അറിയണമായിരുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തില്‍ ശോഭന എത്തും എന്ന് തീരുമാനിക്കുകയും ചെയ്തു.

പിന്മാറ്റം

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ശോഭന അറിയിച്ചു എന്നാണ് കേള്‍ക്കുന്നത്. തന്റെ കഥാപാത്രത്തെ ശോഭനയ്ക്ക് അത്രയ്ക്കങ്ങോട്ട് അംഗീകരിക്കാന്‍ കഴിഞ്ഞില്ലത്രെ. കഥാപാത്രത്തെ വേണ്ടതുപോലെ വാക്കുകള്‍കൊണ്ട് ചിത്രീകരിക്കുന്നതില്‍ തിരക്കഥാകൃത്തും പരാജയപ്പെട്ടിരിക്കാം

പൃഥ്വിയ്‌ക്കൊപ്പം

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

അനൂപ് മേനോനും പൃഥ്വിരാജുമാണ് ചിത്രത്തിലെ കേന്ദ്ര നായക വേഷങ്ങള്‍ ചെയ്യുന്നത്. മഞ്ജുവിനും ശോഭനയ്ക്കും ഒപ്പം അഭിനയിക്കണം എന്നത് പൃഥ്വിയുടെ ഏറെ നാളത്തെ ആഗ്രഹമാണ്. മഞ്ജുവിനൊപ്പമുള്ള അഭിനയം കൈയ്യില്‍ കിട്ടിയിട്ടും വഴുതി വഴുതി പോയപ്പോഴാണ് മാര്‍ത്താണ്ഡന്‍ പാവാടയിലൂടെ പൃഥ്വിയ്ക്ക് ശോഭനയ്തക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയത്. പൃഥ്വിയും ശോഭനയും ആദ്യമായി ഒന്നിക്കുന്നു എന്നോര്‍ത്ത ആരാധകരുടെ നിരാശ കൂടെയാണ് ശോഭനയുടെ ഈ പിന്മാറ്റം.

ശോഭനയ്ക്ക് പകരം ആശ

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

ശോഭന പിന്മാറിയതോടെ മറ്റൊരു നര്‍ത്തകി തന്നെ പകരം വേഷം ചെയ്യുമെന്നാണ് അറിയുന്നത്. ആശ ശരത്താണ് ശോഭനയ്ക്ക് പകരം ആ വേഷം ചെയ്യുന്നതത്രെ

പേരും മാറ്റും

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

നടി മാറിയതോടെ ചിത്രത്തിന്റെ പേരും അണിയറ പ്രവര്‍ത്തകര്‍ മാറ്റുന്നു എന്നാണ് കേള്‍ക്കുന്നത്. പുതിയ പേര് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ബിജു മേനോനും

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ബിജു മേനോനും അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ശോഭന തിരക്കിലാണ്

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

ഇപ്പോള്‍ തന്റെ ഡാന്‍സ് പെര്‍ഫോമന്‍സുമായി ശോഭന തിരക്കിലാണ്. സിനിമകളിലൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

തിരയില്‍

മാര്‍ത്താണ്ഡന്റെ 'പാവാട' ശോഭനയ്ക്ക് വേണ്ടെന്ന്, അതെന്താ?

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയില്‍ അഭിനയിച്ചത്. തിരയുടെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും അഭിനയിക്കും എന്ന് ശോഭന വാക്ക് നല്‍കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X