ലാലിസമല്ല, സമാപന ദിവസസം ശോഭനം!
ലാലിസവും തുടര്‍ന്നുള്ള പ്രശ്‌നവുമൊക്കെകൊണ്ട് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസ് ആകെ അലങ്കോലമായിരുന്നു. അതുകൊണ്ടെന്താ സമാപന ചടങ്ങ് ഗംഭീരമായിരിക്കും. ലാലിസം പോലെയാവില്ലല്ലോ ഒരിക്കലും ശോഭനയുടെ നൃത്തം.
ലാലിസത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കാരണം സമാപന ചടങ്ങില്‍ നടത്താനിരുന്ന നൃത്തപരിപാടിയല്‍ നിന്നു ശോഭന പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നടിയോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. സമാപന ദിവസം ശോഭനയുടെ നൃത്തമുണ്ടാവും.

സിനിമയായാലും നൃത്തമായാലും എടുക്കുന്ന കാര്യങ്ങള്‍ ആലോചിച്ചേ തീരുമാനിയ്ക്കൂ. ഇപ്പോള്‍ ഡാന്‍സ് പ്രോഗ്രാമുകളുമായി തിരക്കിലാണ് ശോഭന. അതുകൊണ്ട് തന്നെ സിനിമകളില്‍ അധികം കാണാറില്ല.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ഒടുവില്‍ വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ശോഭന തന്നെ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രമാണ് ശോഭന കരാറൊപ്പിട്ട മറ്റൊരു ചിത്രം.
ലാലിസം എന്ന പരിപാടി കുറച്ചൊന്നുമല്ല മലയാള സിനിമാ ലോകത്തിന് പേര്‌ദോഷം കേള്‍പ്പിച്ചത്. അതുകൊണ്ട് തന്നെ സമാപന ചടങ്ങില്‍ ഒരു മലയാളി സിനിമാ താരങ്ങളും പങ്കെടുക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും അതില്ല. പ്രതീക്ഷയോടെ സമാപന ദിവസത്തിലെ ശോഭനയുടെ നൃത്തത്തിനായി ജനം കാത്തിരിയ്ക്കുന്നു.


Click it and Unblock the Notifications











