twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓര്‍മ്മകള്‍ മരിക്കുന്നില്ല, ഉര്‍വ്വശി ശോഭയും

    By Ravi Nath
    |

    Sobha
    ഉര്‍വ്വശി ശോഭ എന്ന മഹാലക്ഷ്‌മി ഭൂമിയില്‍ ജീവിച്ചത്‌ ആകെ പതിനെട്ടുവര്‍ഷം. തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നഡ എന്നിവയിലൂടെ മുപ്പത്‌ ചിത്രങ്ങള്‍. ഒരു തവണ ദേശീയ അവാര്‍ഡ്‌, 3 തവണ കേരള സംസ്ഥാന അവാര്‍ഡ്‌, രണ്ട്‌ തവണ തമിഴ്‌ ഫിലിം ഫെയര്‍ അവാര്‍ഡ്‌ എന്നിവ ഈ ചെറിയ കാലത്തെ അഭിനയജീവിതത്തിനിടയില്‍ ശോഭയെ തേടിയെത്തി. നടി എന്ന നിലയില്‍ ഇന്നും പ്രേക്ഷകമനസ്സില്‍ നിറ സാന്നിദ്ധ്യമാണ്‌ ശോഭ. ഇതായിരുന്നു ആകെ മൊത്തം ഉര്‍വ്വശി ശോഭ എന്ന താര കഥാപാത്രം.

    വിഷാദത്തിന്റെ ശോക മേഘം സദാ ചുറ്റിതിരിഞ്ഞ കണ്ണുകളോടെ ശോഭയുടെ കറുപ്പും വെളുപ്പും സിനിമകള്‍ ഓര്‍മ്മകളെ വേട്ടയാടുന്നുണ്ട്‌. തന്നെക്കാള്‍ ഏറെ പ്രായമുള്ള ബാലുമഹേന്ദ്രയെന്ന പ്രശസ്‌ത ക്യാമറമാനും സംവിധായകനുമായ കുടുംബസ്ഥനെ പ്രണയിച്ച്‌, അയാള്‍ക്കൊപ്പം ജീവിച്ച ശോഭ പതിനെട്ടാം വയസ്സില്‍ നിരാശാഭരിതയായി ആത്മഹത്യ ചെയ്യുകയായിരുന്നു.

    അമ്പതുകളില്‍ അറിയപ്പെടുന്ന നടിയായിരുന്ന പ്രേമയുടെ മകള്‍ക്ക്‌ സിനിമലോകം ആരും പറഞ്ഞു പഠിപ്പിക്കേണ്ട ഇടമായിരുന്നില്ല. എന്നിട്ടും പൂവിട്ടു തുടങ്ങും മുമ്പേ വേരറ്റുപോയ സുഗന്ധവാഹിനിയായ ചെടിയുടെ വിധിയായിരുന്നു അവര്‍ക്ക്‌. 'തട്ടുങ്കല്‍ തിറക്കപ്പെടും' എന്ന തമിഴ്‌ ചിത്രത്തിലൂടെ ബാലതാരമായ്‌ വന്ന്‌ ശ്രദ്ധ പിടിച്ച്‌ പറ്റിയ ബേബി മഹാലക്ഷ്‌മി, ഉദ്യോഗസ്ഥ എന്ന മലയാള ചിത്രത്തിലെ കുട്ടിവേഷത്തിലൂടെയാണ്‌ ദക്ഷിണേന്ത്യയില്‍ പ്രശസ്‌തയാവുന്നത്‌.

    മലയാളസിനിമയിലെ സത്യന്‍, പ്രേംനസീര്‍, കെ.പി.ഉമ്മര്‍, പത്മിനി, ഷീല, ശാരദ എന്നിങ്ങനെ പ്രഗല്‌ഭരുടെ ഒരു നിര തന്നെയുണ്ടായിരുന്ന വേണുവിന്റെ ഉദ്യോഗസ്ഥയില്‍. എന്നിട്ടും ബാലതാരമായിരുന്ന ശോഭയായിരുന്നു കൈയ്യടിക്കുന്നവരുടെ ടാര്‍ജറ്റ്‌. അല്‌പായുസ്സിനിടയില്‍ അംഗീകാരങ്ങള്‍ ശോഭയെ തേടിവരുമ്പോഴും വിഷാദത്തിന്റെ തീരാകടല്‍ തന്നെ താണ്ടുകയായിരുന്നു അവര്‍. ഒരു വേള ആ കണ്ണുകള്‍ തുറന്നു കൊടുത്ത ഭാവസമുദ്രം അത്തരം കഥാപാത്രങ്ങളിലേക്കും സന്ദര്‍ഭങ്ങളിലേക്കും ശോഭയെന്ന താരത്തെ
    നയിച്ചു.

    വയനാടന്‍ തമ്പാന്‍, ഉത്രാടരാത്രി, ഉള്‍ക്കടല്‍, ഏകാകിനി, ഓര്‍മ്മകള്‍ മരിക്കുമോ, ബന്ധനം, വേനലില്‍ ഒരു മഴ, ശാലിനി എന്റെ
    കൂട്ടുകാരി, ദ്വീപ്‌ എന്നിവ ശോഭയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്‌. നിഴല്‍ നിജമാകറുത്‌, ഒരുവീട്‌ ഒരു ഉലകം, മുള്ളും മലരും, പശി, അഴിയാത്ത കോലങ്ങള്‍ എന്നിവയാണ്‌ തമിഴില്‍ പ്രധാനചിത്രങ്ങള്‍. ശ്രദ്ധേയമായ പശിയിലെ അഭിനയത്തിനാണ്‌ ശോഭ ഉര്‍വ്വശി പട്ടം നേടിയത്‌. ജീവിതത്തോടുവിടപറഞ്ഞതും അതേവര്‍ഷം.

    ശോഭയുടെ മരണം ഏല്‌പിച്ച ആഘാതത്തിന്റെ നിഴലില്‍ നിന്നാണ്‌ ഒരു നടിയുടെ ജീവിതത്തിലേക്കും ക്യാമറ തുറന്നു വെച്ച ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ ബാക്ക്‌ എന്ന ചിത്രം കെ.ജി.ജോര്‍ജ്ജ്‌ ഒരുക്കുന്നത്‌. ശരബിന്ദു മലര്‍ദീപം നാളം നീട്ടി എന്ന നൊസ്‌റ്റാള്‍ജിക്‌ ഗാനവും അതിന്റെ ദൃശ്യഗന്ധവും ശോഭയുടെ നിറസാന്ന്യദ്ധ്യം ഇന്നും അനുഭവവേദ്യമാക്കുന്നു. ഒരുകലാകാരിയും പിന്‍
    തുടരാതിരിക്കേണ്ട ജീവിതവും ആര്‍ക്കും കൈയ്യെത്തി പിടിക്കാനാവാത്ത അഭിനയസിദ്ധിയുമുള്ള ഉര്‍വ്വശി ശോഭ വിഷാദഛവി പടര്‍ത്തുന്ന മരിക്കാത്ത ഓര്‍മ്മതന്നെയാണ്‌.

    English summary
    The renowned actress Urvashi Shobha has lived in this earth only for 18 years. But the impact she has made in the south Indian film world is incomparable
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X