കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി! പുലിവാല് പിടിച്ച് ശോഭാ ഡേ

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ നടുക്കിയ വാര്‍ത്തകളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത. 39കാരനായ താരം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിട വാങ്ങിയത്. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് മരണവാര്‍ത്ത പുറത്തുവന്നത്. തെന്നിന്ത്യന്‍ താരമായ അര്‍ജുന്‍ സര്‍ജയുടെ മരുമകന്‍ കൂടിയാണ് ചിരഞ്ജീവി സര്‍ജ. അഭിനേത്രിയായ മേഘ്‌ന രാജിനെയാണ് അദ്ദേഹം ജീവിസഖിയാക്കിയത്.

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് എത്തിയത്. അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും മുക്തരാവാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കട്ടെയെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. ഇതിനിടയിലായിരുന്നു മാധ്യമപ്രവര്‍ത്തകയും നോവലിസ്റ്റുമായ ശോഭ ഡേയ്ക്ക് അമളി പിണഞ്ഞത്. ചിരഞ്ജീവിക്ക് ആദരാഞ്ജലി നേര്‍ന്ന് ശോഭാ ഡേയും എത്തിയിരുന്നു.

തെലുങ്ക് സൂപ്പര്‍ താരമായ ചിരഞ്ജീവിയുടെ ചിത്രമായിരുന്നു പോസ്റ്റിന് കീഴില്‍ നല്‍കിയത്. ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..' കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്നായിരുന്നു ശോഭാ ഡേ ട്വീറ്റ് ചെയ്തത്. ഫോട്ടോ മാറിപ്പോയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായ് ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ ഇതേക്കുറിച്ച് വാര്‍ത്തയും നല്‍കിയിരുന്നു.

Chiranjeevi


വായുപുത്രയെന്ന ചിത്രത്തിലൂടെയായിരുന്നു ചിരഞ്ജീവി സര്‍ജ അഭിനയരംഗത്തെത്തുന്നത്. 22 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 2018ലായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരായത്. മേയിലായിരുന്നു ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലാണ് ചിരഞ്ജീവിയുടെ വിയോഗം. മേഘ്‌ന നാല് മാസം ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പൊട്ടിക്കരയുന്ന മേഘ്‌നയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X