»   » ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല: ശോഭന

ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല: ശോഭന

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയ ലോകത്ത് നിന്നൊക്കെ വിട്ട്, നൃത്തത്തില്‍ പുതിയ ഗവേഷണങ്ങളൊക്കെ നടത്തി തിരക്കിലാണ് ഇപ്പോള്‍ ശോഭന. വിവാദങ്ങളിലൊന്നും തലയിടാന്‍ പണ്ടേ ശോഭനയ്ക്ക് താത്പര്യമില്ല. എന്നാല്‍ അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭന കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി.

രാമലീല ഉടന്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ്, ജയിലില്‍ നിന്ന് ഇറങ്ങും, എന്നിട്ട് മതി എന്ന് ദിലീപ് !!

നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചും, ഇതേ തുടര്‍ന്ന് നടന്‍ ദിലീപ് അറസ്റ്റിലായതിനെ കുറിച്ചുമാണ് ശോഭന സംസാരിച്ചത്. ദിലീപുമായുള്ള അടുപ്പത്തെ കുറിച്ചും ശോഭന അഭിമുഖത്തില്‍ സംസാരിച്ചു. ശോഭനയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

വിഷമം തോന്നി

നടി ആക്രമിയ്ക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവമുണ്ടാവുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല എന്നാണ് ശോഭന പറയുന്നത്.

അന്ന് നടിമാര്‍ സുരക്ഷിതരായിരുന്നു

സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ വലിപ്പ ചെറുപ്പങ്ങളില്ലാതെ ഒരു കുടുംബ പോലെ സഹകരിച്ചാണ് പണ്ടൊക്കെ ഷൂട്ടിങ് നടക്കാറുള്ളത്. നടിമാര്‍ക്കെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഇവിടെ പൊതുവെ ഉണ്ടായിരുന്നു.

ദിലീപിനെ കുറിച്ച്

ദിലീപിനെ പരിചയപ്പെടുന്നത് 1997 ലാണ്. മമ്മൂട്ടിയും ഞാനും നായികാ നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാലില്‍ ദിലീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ദിലീപ് വളരെ സൗമ്യനായിരുന്നു. ഷൂട്ടിങ് ഇടവേളകളിലെ മുഖ്യതാരം ദിലീപായിരുന്നു. മിമിക്രി കാണിച്ചും ചിരിപ്പിച്ചും സെറ്റില്‍ എല്ലാവരെയും കൈയ്യിലെടുക്കും.

ഇപ്പോള്‍ അടുപ്പമില്ല

ഇപ്പോള്‍ വര്‍ഷങ്ങളായി തനിക്ക് ദിലീപുമായി സൗഹൃദ ബന്ധങ്ങളൊന്നും ഇല്ല എന്ന് ശോഭന പറയുന്നു. ഓരോരുത്തരും അവരവരുടെ മേഖലയില്‍ തിരക്കിലായപ്പോള്‍ സിനിമയിലെ സൗഹൃദങ്ങള്‍ പോലും ഇല്ലാതെയായി.

പുരുഷാധിപത്യമുണ്ട്

സിനിമയിലെ പുതിയ രീതികളെ കുറിച്ച് എനിക്കിപ്പോള്‍ അറിവില്ല. സിനിമയില്‍ പുരുഷന്മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായം മലയാളത്തില്‍ മാത്രമല്ല, ലോക സിനിമയിലും ഇങ്ങനെയൊക്കെ തന്നെയാണ്. പുരുഷന്റെ സംരക്ഷണമില്ലെന്ന് കരുതി എനിക്കിതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല എന്നും ശോഭന പറഞ്ഞു.

കേരള പൊലീസ് മികച്ചവരാണ്

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ചോ ദിലീപ് അറസ്റ്റിലായതിനെ കുറിച്ചോ കൂടുതലൊന്നും പ്രതികരിക്കാന്‍ ശോഭന തയ്യാറായില്ല. എന്നാല്‍ കേരള പൊലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്നാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് ശോഭന പറഞ്ഞു.

English summary
Shobhana about her friendship with Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam