മുസാഫിറിലൂടെ ശോഭന മടങ്ങിവരുന്നു
ദീര്‍ഘനാളത്തെ ഇടവേളയ്‌ക്കുശേഷം നടി ശോഭന ഒരു മലയാളചിത്രത്തില്‍ അഭിനയിക്കുന്നു. റഹ്മാന്‍,മംമ്‌ത, ബാല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മുസാഫിര്‍ എന്ന ചിത്രത്തിലൂടെയാണ് ശോഭന തിരിച്ചെത്തുന്നത്.
ശോഭന ശോഭനയായിത്തെന്നയാണ് മുസാഫിറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ചെറിയ വേഷമാണ് ശോഭനയുടേതെന്നാണ് സൂചന.
മോഹന്‍ലാലിനൊപ്പം 'മാമ്പഴക്കാലം' എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇവര്‍ നല്ല അഭിനയപ്രാധാന്യമുള്ള വേഷങ്ങളാണെങ്കില്‍ മാത്രമേ അഭിനയിക്കാന്‍ സമ്മതം നല്‍കാറുള്ളു.
മുസാഫിര്‍ പൂര്‍ണ്ണമായും ദുബയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്നുവരെ മലയാളചിത്രങ്ങള്‍ ചിത്രീകരിക്കാത്ത 150 ലൊക്കേഷനുകളിലായാണ് മുസാഫിറിന്റെ ചിത്രീകരണം നടക്കുന്നത്. സംഗീത പ്രാധാന്യമുള്ള ആക്ഷന്‍ ത്രില്ലറാണ് ചിത്രം.
സുനീര്‍ ഹംസയുടെ കഥയെ ആസ്‌പദമാക്കി ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ തയ്യാറാക്കിയ ചിത്രം പ്രമോദ് പപ്പനാണ് സംവിധാനം ചെയ്യുന്നത്.
ആറു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇവയ്‌ക്ക് ഔസേപ്പച്ചന്‍, ബാലബാസ്‌കര്‍, ഷഹബാസ് അമന്‍, എംജി രാധാകൃഷ്‌ണന്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രീകരണം ഏതാണ്ട് അവസാനിക്കാറായ മുസാഫിര്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications