»   » ശോഭനയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി തിര

ശോഭനയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി തിര

Posted By:
Subscribe to Filmibeat Malayalam

നടിയും നര്‍ത്തകിയുമായ ശോഭന സിനിമയില്‍ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അഭിനയത്തിന്റെ മുപ്പതാം വര്‍ഷികത്തില്‍ ശോഭനയുടെ ചിത്രമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തിരയെന്ന ത്രില്ലര്‍. ഇതുവരെ വളരെ വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ വേഷങ്ങളാണ് വിവിധ ഭാഷകളിലാണ് ശോഭന ചെയ്തിരിക്കുന്നത്.

തിരയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് ശോഭന എത്തുന്നത്. തിരയില്‍ നര്‍ത്തകിയായും ഡ്രൈവറായുമെല്ലാം നമുക്ക് ശോഭനയെ കാണാന്‍ കഴിയുമെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Thira

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശോഭന ഡ്രൈവ് ചെയ്യുന്ന വാഹനത്തിലിരുന്നപ്പോള്‍ വേഗത കാരണം താനും ധ്യാനും ഭയപ്പെട്ടുവെന്ന് വിനീത് പറയുന്നു. ഷൂട്ടിങ്ങിനിടെ നൃത്തച്ചുവടുകളിലും മുദ്രകളിലും പരിശീലനം നടത്തുകയും സംഘട്ടനം നടത്താന്‍ പരിശീലനം നടത്തുകയും ചെയ്യുന്ന ശോഭനയെക്കുറിച്ച് വിനീത് പറയുന്നുണ്ട്. ശോഭനയെപ്പോലെയൊരു കലാകാരിയെ വച്ച് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നുവെന്നാണ് വിനീത് പറയുന്നത്.

എന്തായാലും ശോഭനയുടെ അഭിനയത്തിന്റെ മുപ്പതാംവര്‍ഷത്തില്‍ മികച്ചൊരു ചിത്രം തന്നെയാണ് താന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ത്രില്ലറെന്ന നിലയില്‍ തിരയെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്നും വിനീത് പറയുന്നു.

നവംബര്‍ പതിന്നാലിന് എല്‍.ജെ. റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. റീല്‍ മാജിക്കിന്റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മിക്കുന്ന തിരയുടെ തിരക്കഥ രാകേഷ് മങ്ങോടിയുടേതാണ്. യുവനടന്മാരായ ദീപക്, ഹരി എന്നിവര്‍ക്കൊപ്പം നാടകരംഗത്തെ പ്രമുഖ കലാകാരന്മാരും തിരയില്‍ അഭിനയിക്കുന്നുണ്ട്.

English summary
In Vineeth Sreenivasan's upcoming trilogy Thira, actress Shobha apparently dons a variety of roles, ranging from that of a dancer to a driver.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam