»   » വിനീതിന്റെ തിരയില്‍ നായിക ശോഭന?

വിനീതിന്റെ തിരയില്‍ നായിക ശോഭന?

Posted By:
Subscribe to Filmibeat Malayalam
Shobhana
ഒരുകാലത്ത് പലമലയാളചിത്രങ്ങളിലും നായികയായി എത്തിയിരുന്ന നടിയാണ് ശോഭന, പിന്നീട് കാലക്രമത്തില്‍ ശോഭന സിനിമകളുടെ എണ്ണം കുറയ്ക്കുകയും നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശോഭന സമയം കണ്ടെത്തിയിരുന്നു.

മലയാളത്തില്‍ ശോഭനയ്ക്ക് ആരാധകരേറെയാണ്. മോഹന്‍ലാലിനൊപ്പം ശോഭന നായികയായെത്തുമ്പോള്‍ അത്തരം ചിത്രങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം ലഭിയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക്‌ശേഷം ശോഭന വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്. നായകന്റെ നിഴലാകുന്ന നായികവേഷവുമായല്ല ശോഭനയെത്തുന്നത്, ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനാണ്.

വിനീത് ശ്രീനിവാസന്റെ ആദ്യ ത്രില്ലറായ തിരയിലാണ് ശോഭന പ്രധാന കഥാപാത്രമാവുന്നത്. ശോഭനയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണത്രേ സിനിമയുടെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ വിനീത് സഹോദരന്‍ ധ്യാനിനെയും അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

നാഗവല്ലി പോലുള്ള ചിത്രങ്ങള്‍ ശോഭനയുടെ കരിയറില്‍ അധികമില്ല. അത്തരത്തില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണ് താന്‍ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയതെന്ന് ശോഭന തന്നെ പറഞ്ഞിട്ടുണ്ട്.

വിനീത് നല്‍കുന്ന കഥാപാത്രം അഭിനയപ്രാധാന്യമുള്ളതുകൊണ്ടാകാം അതേറ്റെടുക്കാന്‍ താരം തയ്യാറായത്. എന്തായാലും ശോഭനയുടെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ വിനീതിന്റെ തിരയിലൂടെ കാണാനാകുമെന്ന് കരുതാം. ഒരുകാലത്ത് പലമലയാളചിത്രങ്ങളിലും നായികയായി എത്തിയിരുന്ന നടിയാണ് ശോഭന, പിന്നീട് കാലക്രമത്തില്‍ ശോഭന സിനിമകളുടെ എണ്ണം കുറയ്ക്കുകയും നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശോഭന സമയം കണ്ടെത്തിയിരുന്നു.

മലയാളത്തില്‍ ശോഭനയ്ക്ക് ആരാധകരേറെയാണ്. മോഹന്‍ലാലിനൊപ്പം ശോഭന നായികയായെത്തുമ്പോള്‍ അത്തരം ചിത്രങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം ലഭിയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക്‌ശേഷം ശോഭന വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്. നായകന്റെ നിഴലാകുന്ന നായികവേഷവുമായല്ല ശോഭനയെത്തുന്നത്, ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനാണ്.

വിനീത് ശ്രീനിവാസന്റെ ആദ്യ ത്രില്ലറായ തിരയിലാണ് ശോഭന പ്രധാന കഥാപാത്രമാവുന്നത്. ശോഭനയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണത്രേ സിനിമയുടെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ വിനീത് സഹോദരന്‍ ധ്യാനിനെയും അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

നാഗവല്ലി പോലുള്ള ചിത്രങ്ങള്‍ ശോഭനയുടെ കരിയറില്‍ അധികമില്ല. അത്തരത്തില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണ് താന്‍ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയതെന്ന് ശോഭന തന്നെ പറഞ്ഞിട്ടുണ്ട്.

വിനീത് നല്‍കുന്ന കഥാപാത്രം അഭിനയപ്രാധാന്യമുള്ളതുകൊണ്ടാകാം അതേറ്റെടുക്കാന്‍ താരം തയ്യാറായത്. എന്തായാലും ശോഭനയുടെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ വിനീതിന്റെ തിരയിലൂടെ കാണാനാകുമെന്ന് കരുതാം.

English summary
Actress, Dancer Shobhana may do the lead role in director Vineeth Sreenivasan's thriller film Thira.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam