തന്റെ പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം ശോഭന! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് ശോഭന ചിത്രത്തില്‍ കാഴ്ചവെച്ചത്. സിനിമകളേക്കാള്‍ നൃത്ത രംഗത്താണ് നടി ഇപ്പോള്‍ കൂടുതല്‍ സജീവമാകാറുളളത്. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ശോഭന. അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയ നടി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

shobhana

ഇപ്പോള്‍ നടിയുടെതായി വന്ന പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പ്രിയ സംവിധായകന്‍ ആരാണെന്ന് വെളിപ്പെടുത്തികൊണ്ടാണ് ശോഭന എത്തിയിരിക്കുന്നത്. മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായിരുന്ന ഭരതനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശോഭന എത്തിയിരിക്കുന്നത്. ചിത്രത്തില്‍ അച്ഛനും ഭരതനുമൊപ്പമാണ് നടി നില്‍ക്കുന്നത്. ചിലമ്പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണിത്. ഇന്‍സ്റ്റഗ്രാം പേജിലാണ് പഴയകാല ചിത്രം ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്.

1986ല്‍ ഭരതന്‍ സംവിധാനം ചെയ്ത സിനിമയില്‍ റഹ്മാന്‍, തിലകന്‍, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. കഴിഞ്ഞ ദിവസം ലോക നൃത്ത ദിനത്തില്‍ ആരാധകരുമായി ഫേസ്ബുക്ക് ലൈവില്‍ ശോഭന സംസാരിച്ചിരുന്നു. ലൈവില്‍ എത്തിയ സമയത്ത് നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുളള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരുന്നു.

കൂടാത മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുമായുളള സൗഹൃദത്തെക്കുറിച്ചും ശോഭന മനസുതുറന്നിരുന്നു. മമ്മൂട്ടി സീനിയറായതിനാല്‍ അല്‍പം അകലം പാലിച്ചുകൊണ്ടാണ് താന്‍ നില്‍ക്കാറുളളതെന്ന് ശോഭന പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശ സ്വഭാവം കൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാമെങ്കിലും വളരെ ആത്മാര്‍ത്ഥതയുളള വ്യക്തിയാണ് മമ്മൂട്ടി. മോഹന്‍ലാല്‍ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും 80കളിലെ താരങ്ങളുടെ സംഗമത്തില്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും നടി പറഞ്ഞിരുന്നു.

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ഹിന്ദിയിലും തിളങ്ങിയിട്ടുളള താരമാണ് ശോഭന. മണിച്ചിത്രത്താഴ്, മിത്ര് മൈ ഫ്രണ്ട് തുടങ്ങിയ സിനിമകളിലൂടെ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ശോഭന നേടിയിരുന്നു.

Read more about: shobhana ശോഭന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X