പൃഥ്വിരാജിനും ബിജു മേനോനുമൊപ്പം ശോഭന
യുവസംവിധായകന്‍ വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ മികച്ചൊരു തിരിച്ചുവരവായിരുന്നു മലയാളികളുടെ ഇഷ്ടനടിയായ ശോഭന നടത്തിയത്. ത്രില്ലര്‍ ചിത്രമായ തിരയിലെ ശോഭന ചെയ്ത കഥാപാത്രം ശക്തവും മികച്ച വ്യക്തിത്വമുള്ളതുമായിരുന്നു. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ ശോഭന ചെയ്ത നായികാപ്രാധാന്യമുള്ളചിത്രമായിരുന്നു ഇത്.
തിരയ്ക്ക് പിന്നാലെ വീണ്ടും ശോഭന ഒരു മലയാളചിത്രത്തിന്റെ ഭാഗമാവുകയാണ്. ജി മാര്‍ത്താണ്ഡര്‍ ഒരുക്കുന്ന പാവാട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ശോഭന അഭിനയിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങള്‍ ചെയ്യുമെന്നാണ് അറിയുന്നത്. രണ്ടുപേരും മദ്യപാനികളുടെ റോളിലാണ് എത്തുന്നത്. 1983ന് തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രയാണ് പാവാടയുടെ തിരക്കഥയൊരുക്കുന്നത്.

ചിത്രത്തിന്റെ പേര് പാവാടയെന്നാണെങ്കിലും പാവാടയ്ക്ക് ചിത്രത്തില്‍ എന്തെങ്കിലും റോളുണ്ടോയെന്ന് ചോദിയ്ക്കുമ്പോള്‍ അതെല്ലാം സസ്‌പെന്‍സ് ആണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയ്ക്ക് പേരെടുത്ത മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആയിരുന്നു. 2013ല്‍ റിലീസ് ചെയ്ത ഈ മമ്മൂട്ടിച്ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും വേണ്ടത്ര മികച്ച കളക്ഷന്‍ നേടിയിരുന്നില്ല.


Click it and Unblock the Notifications











