For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെജന്‍ഡറി ഡോ സണ്ണി,പെണ്‍സിംഹമായ ലളിതചേച്ചി,നകുലേട്ടന്‍, മണിച്ചിത്രത്താഴിലെ പ്രിയപ്പെട്ട രംഗങ്ങളെ കുറിച്ച് ശോഭന

  |

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വലിയ തരംഗമാണ് മോളിവുഡിലുണ്ടാക്കിയത്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം മല്‍സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. 1993ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രം കൂടിയാണ്. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ, സംസ്ഥാന പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു.

  കൂടാതെ ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരങ്ങളും സിനിമയ്ക്ക് ലഭിച്ചു. ശോഭനയുടെ നാഗവല്ലിക്ക് പുറമെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ സണ്ണി ജോസഫും സുരേഷ് ഗോപി അവതരിപ്പിച്ച നകുലനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  തിലകന്‍, നെടുമുടി വേണു, ഇന്നസെന്‌റ്, വിനയപ്രസാദ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായിരുന്നു. മണിച്ചിത്രത്താഴിന്റെ ഇരുപത്തിയേഴാം വാര്‍ഷികമാണ് നാളെ. കരിയറില്‍ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് നടി ശോഭനയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

  തന്‌റെ സഹതാരങ്ങളെകുറിച്ചും ചിത്രത്തിലെ ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ചുമെല്ലാം മനസുതുറന്നുകൊണ്ടാണ് നടി എത്തിയത്. ഒപ്പം നൃത്തവേഷത്തില്‍ നാഗവല്ലിയെ പോലെ നടന്നുവരുന്ന ഒരു വീഡിയോയും ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ശോഭനയുടെ വാക്കുകളിലേക്ക് : മണിച്ചിത്രത്താഴിലെ കലാകാരന്‍മാര്‍-പെണ്‍സിംഹമായ കെപിഎസി ലളിത ചേച്ചി. നെടുമുടി വേണു, അന്നും ഇന്നും എനിക്കൊപ്പം നിന്ന് നിശബ്ദമായി പിന്തുണ നല്‍കുന്ന നകുലേട്ടന്‍ ശ്രീ സുരേഷ് ഗോപി.

  പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

  പിന്നെ ലെജന്‍ഡറി ഡോക്ടര്‍ സണ്ണി ശ്രീ മോഹന്‍ലാല്‍, അദ്ദേഹവും ലളിത ചേച്ചിയും തമ്മിലുളള രംഗങ്ങളും സാങ്കല്പികമായ സ്‌കൂട്ടറിലുളള ഇന്‍ട്രോയുമാണ് എനിക്ക് എറ്റവും പ്രിയപ്പെട്ട രംഗങ്ങളെന്ന് ശോഭന വീഡിയോയ്‌ക്കൊപ്പം തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ഒപ്പം മണിച്ചിത്രത്താഴിനെ പുതുമയാര്‍ന്ന തരത്തില്‍ ഇന്നും അവതരിപ്പിക്കുന്നതിന് എഷ്യാനെറ്റ്, സൂര്യ, കൈരളി മുതലായ ചാനലുകള്‍ക്കും ഒപ്പം സിനിമയെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്കും തന്റെ പോസ്റ്റിലൂടെ നടി നന്ദി അറിയിച്ചു.

  അതേസമയം കഴിഞ്ഞ ദിവസവും മണിച്ചിത്രത്താഴിനെ കുറിച്ചുളള ഒരു പോസ്റ്റുമായി ശോഭന എത്തിയിരുന്നു. നാഗല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്ന് തന്നെ പറയാം എന്ന് നടി കുറിച്ചു. കൂടാതെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എന്നതിലുപരി ചലച്ചിത്ര നിര്‍മ്മാണ മേഖലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊളളുന്നു.

  Shobhana remembering Manichithrathazhu on its 27th birthday

  എന്റെ ജീവിതയാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ കൂട്ട് തന്നെയായിരുന്നു, ഇന്നും അതെ എന്നും നടി കുറിച്ചു. നാല് ഭാഷകളിലാണ് മണിച്ചിത്രത്താഴ് പിന്നീട് റീമേക്ക് ചെയ്യപ്പെട്ടത്. ഇതില്‍ തമിഴില്‍ ഒരുങ്ങിയ രജനീകാന്തിന്‌റെ ചന്ദ്രമുഖി കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയായിരുന്നു. തമിഴിന് പുറമെ കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.

  Read more about: shobhana
  English summary
  shobhana reveals her favourite scenes and stars in manichithrathazhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X