നടി ശോഭന ജനുവരിയില്‍ വിവാഹിതയാകും

By Staff

നടിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിന്‌ തയ്യാറാകുന്നു. 2008 ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ്‌ സൂചന.

ഇന്റര്‍നെറ്റ്‌ വഴി പരിചയപ്പെട്ട ഝാര്‍ഖണ്ഡ്‌ സ്വദേശി രാഹുല്‍ മെഹ്‌റയെയാണ്‌ ശോഭന വിവാഹം ചെയ്യുന്നത്‌. പതിനെട്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പാണത്രേ ശോഭന രാഹുലിനെ പിരചയപ്പെട്ടത്‌. അന്നുമുതല്‍ ഇരുവരും ഇന്റര്‍നെറ്റുവഴി സൗഹൃദം പുലര്‍ത്തുന്നു. മാസങ്ങള്‍ നീണ്ട നെറ്റ്‌ സൗഹൃദത്തിന്‌ശേഷമാണത്രേ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്‌.

കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട ബിസിനസ്‌ നടത്തിവരുയാണ്‌ രാഹുല്‍.എത്രയും പെട്ടന്ന്‌ വിവാഹം നടത്തണമെന്നാണത്രേ രാഹുലിന്റെ ആഗ്രഹം. അതുകൊണ്ടാണ്‌ ജനുവരിയില്‍ത്തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നാണ്‌ വിവരം.

ചെന്നൈയില്‍ വച്ച്‌ തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുകയെന്നും ശോഭനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിവാഹശേഷവും ശോഭന അഭിനയരംഗത്ത്‌ തുടരുമോയെന്ന കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X