പൃഥ്വിരാജിന്റെ നായികയായി ശോഭന എത്തുന്നു
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'തിര' എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ചുവന്നത്. പുതുമുഖമായ ധ്യാന്‍ ശ്രീനിവാസനൊപ്പം വളരെ ശക്തമായ വേഷമായിരുന്നു ശോഭനയ്ക്ക്. തിരയ്ക്ക് ശേഷം ശോഭന വീണ്ടും വരുന്നു. പുതിയ ചിത്രത്തില്‍ ശോഭനയുടെ നായകനായി എത്തുന്നത് പൃഥ്വിരാജണെന്ന് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയെ നായകനാക്കി 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രം സംവിധാനം ചെയ്ത ജി മാര്‍ത്താണ്ഡനാണ് ശോഭനയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രമാക്കി പുതിയ ചിത്രമെടുക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണം എന്ന് പറഞ്ഞു നടന്ന പൃഥ്വിയ്ക്ക് ശോഭനയ്‌ക്കൊപ്പം ഒരുവസരം ലഭിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ.

'പാവാട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ബിജു മേനോനും അനൂപ് മേനോനും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിയും ബിജുവും അനൂപും മദ്യപാനികളുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. 1983 ന് തിരക്കഥയെഴുതിയ ബിപിന്‍ ചന്ദ്രയാണ് പാവടയ്ക്കും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പേര് പാവാടയെന്നാണെങ്കിലും പാവാടയ്ക്ക് ചിത്രത്തില്‍ എന്തെങ്കിലും റോളുണ്ടോയെന്ന് ചോദിയ്ക്കുമ്പോള്‍ അതെല്ലാം സസ്‌പെന്‍സ് ആണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്.


Click it and Unblock the Notifications











