Don't Miss!
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടെയാണ് ശോഭന. നൃത്തത്തില്‍ അഗാധ പാണ്ഡിത്യമുള്ള താരം ഇപ്പോള്‍ നൃത്തപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒന്നിനൊന്ന് മികച്ച വേഷവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താരം വിവാഹം കഴിക്കാത്തതെന്താണെന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ഉയരത്തില്‍ നിന്നുള്ള വീഴ്ച.. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.. അന്ന് എെവി ശശി പറഞ്ഞത്!
ഫഹദിന്റെ ആദ്യ സിനിമയില്‍ സൗബിനുമുണ്ടായിരുന്നു.. പറവ ശരിക്കും കരയിപ്പിച്ചു!
ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് മാറി നിന്നൂടെ.. രമയും ഭാസിയും ലണ്ടനില്‍, ചിത്രങ്ങള്‍ വൈറല്‍
അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാന്‍ ശോഭന ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. പാപ്പരാസികളായിരുന്നു ഇതിന് പിന്നില്‍. താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും മറിച്ചല്ല. ഇക്കാര്യം വ്യക്തമായ അറിയാവുന്നതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മകളെയും എടുത്ത് നില്ക്കുന്ന താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അനന്തനാരായണിക്കൊപ്പം ശോഭന
2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്.
മകള്‍ വളര്‍ന്നു
പാപ്പരാസികളിടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. താരങ്ങളെപ്പോലെ തന്നെ മക്കളും പ്രശസ്തരാവാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമാണ്.
പുതിയ ചിത്രം
ശോഭനയോടൊപ്പം നില്ക്കുന്ന അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്.
ആരാധകര്‍ സന്തോഷത്തില്‍
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ശോഭന കേരളത്തില്‍ എത്താറുണ്ട്. പ്രിയപ്പെട്ട അഭിനേത്രിയുടെ ലേറ്റസ്റ്റ് ചിത്രം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ചിത്രങ്ങള്‍ കാണൂ
അന്നത്തെ ആറു മാസക്കാരിയില് നിന്നും ഏഴു വയസ്സുകാരിയായി മാറിയിരിക്കുകയാണ് അനന്തനാരായണി. ഗുരുവായൂരിലെ ചോറൂണ് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നു
ആരാണ് പകര്‍ത്തിയതെന്നോ എന്താണ് ചടങ്ങെന്നോ അറിയില്ലെങ്കിലും പ്രിയപ്പെട്ട അഭിനേത്രിയെയും മകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.