ആ കുഞ്ഞ് അജിത്തിന്റേതല്ല ?
മാര്‍ച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നത്. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ആശുപത്രി കിടക്കയിലുള്ള ശാലിനികൊപ്പം അജിത്ത് നില്‍ക്കുന്ന ഫോട്ടോ ട്വിറ്റര്‍ വഴി പ്രചരിച്ചു. പിന്നാലെ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം അജിത്ത് നില്‍ക്കുന്ന ഫോട്ടോകളും.
അതിനൊപ്പം അജിത്തിന്റെ 'കുട്ടിത്തല' എന്ന് പറഞ്ഞ് ഒരു കുഞ്ഞിന്റെ ഫോട്ടോയും പ്രചരിച്ചിരുന്നു. ആരാധകര്‍ കുട്ടിത്തലയെന്ന് ആവനെ പേര് ചൊല്ലി വിളിയ്ക്കുകയും ചെയ്തു. ഇപ്പോഴും ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രചരിയ്ക്കുന്ന ആ ഫോട്ടോയില്‍ കാണുന്ന കുട്ടി അജിത്തിന്റേതല്ലെന്ന് റിപ്പോര്‍ട്ടുകള്‍.

അജിത്തിനും ശാലിനിയ്ക്കും ഒരു ആണ്‍ കുഞ്ഞ് പിറന്നു എന്ന് കേട്ടപ്പോള്‍ ആരോ ചേര്‍ത്തുവച്ച ഒരു ഫോട്ടോ മാത്രമാണതെന്നാണ് വിവരം. പ്രചരിയ്ക്കുന്ന ഫോട്ടോ ഏതോ ചൈനീസ് കുഞ്ഞാണെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല.
കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കകമാണ് ഫോട്ടോയും പ്രചരിച്ചത്. സ്വകാര്യതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന അജിത്ത് ഇത്തരത്തില്‍ തന്റെ കുഞ്ഞിന്റെ ഫോട്ടോ പ്രചരിക്കാന്‍ അനുവദിയ്ക്കില്ലെന്ന് ചിലര്‍ വിശദീകരിയ്ക്കുന്നു. ഫോട്ടോയുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും ഇതുവരെ ആജിത്തിന്റെ കുടുംബത്തില്‍ നിന്ന് ആരും നല്‍കിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications











