»   » അമല-വിജയ് ദാമ്പത്യത്തില്‍ കരട് വിജയുടെ വീട്ടുകാര്‍ ; വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

അമല-വിജയ് ദാമ്പത്യത്തില്‍ കരട് വിജയുടെ വീട്ടുകാര്‍ ; വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

Posted By: Vivek
Subscribe to Filmibeat Malayalam

അമല പോള്‍ വിജയ് വിവാഹ മോചനം ചര്‍ച്ചയാകുമ്പോള്‍ അമലയെ പിന്തുണയ്ക്കുന്ന വെളിപ്പെടുത്തലുമായി ഇരുവരുടെയും കുടുംബ സുഹൃത്ത് രംഗത്ത്. അമലാപോള്‍ വിജയ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് വിജയുടെ വീട്ടുകാരാണ് എന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മാധ്യങ്ങളില്‍ വന്ന വാര്‍ത്ത പോലെ അമലയ്ക്കും വിജയിനും ഇടയില്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കുന്നു.

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്ന് കൊമേഷ്യല്‍ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത 3 സിനിമകള്‍ അമലയ്ക്ക് തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വിജയുടെ പൂര്‍ണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകള്‍ അമല പൂര്‍ത്തിയാക്കിയത്.

 amala-vijay

എന്നാല്‍ ഈ കാലയളവില്‍ സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയുടെ വീട്ടുകാരില്‍ നിന്നും അമല നേരിട്ട് കൊണ്ടിരുന്നത് കടുത്ത മാനസീക പീഡനമായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നല്‍കാതെയാണ് മാനസികമായി അമലയെ വിജയുടെ വീട്ടുകാര്‍ വേദനിപ്പിച്ചു കൊണ്ടിരുന്നത്. ആ വീട്ടില്‍ അമലയുടെ താല്പര്യങ്ങള്‍ക്ക് യാതൊരു വിധ പരിഗണനയും നല്‍കിയിരുന്നില്ല. ഇത് വിജയ്ക്കും അറിവുള്ള കാര്യമാണ്.

അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്നെ വിജയുടെ പൂര്‍ണ്ണ പിന്തുണ അമലയ്ക്കുണ്ടായിരുന്നു. അതിനിടയില്‍ ചില സൂപ്പര്‍ സ്റ്റാറുകളുടെ പേരില്‍ ചില മാധ്യമങ്ങളില്‍ അമലയ്‌ക്കെതിരെ വന്ന പരാമര്‍ശം വിജയ് പൂര്‍ണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങള്‍ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നില്ല.

ഒരു ഭാര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമല അര്‍ഹിക്കുന്ന എല്ലാ പരിഗണനയും വിജയ് നല്‍കിയിട്ടുണ്ട്. സിനിമ സെറ്റുകളില്‍ കൂടെ വരാറുള്ള വിജയ് തന്നെയാണ് അവസാനം അഭിനയിച്ച തമിഴ് സിനിമയുടെ ഡബ്ബിംഗിന് അമലയെ സഹായിച്ചത്. ഇരുവര്‍ക്കും ഇടയില്‍ യാതൊരു വിധ ദാമ്പത്യ പ്രശ്‌നവും ഉണ്ടായിരുന്നില്ല . കുടുംബ വഴക്കാണ് കാര്യങ്ങള്‍ വഷളാക്കിയത്.

എന്നാല്‍ വിജയുടെ വീട്ടുകാരില്‍ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് വിവാഹമോചനം എന്ന ചിന്തയില്‍ ഇരുവരും എത്തിയത്. ഏകപക്ഷീയമായ ഒരു തീരുമാനമല്ല വിവാഹമോചനത്തിന്ന് പിന്നില്‍. ഏറെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്നാണ് മ്യൂച്വല്‍ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്, ഇരുവരുടെയും കുടുംബത്തെ അടുത്തറിയാവുന്ന സുഹൃത്ത് വെളിപ്പെടുത്തി.

English summary
Amala Paul and AL Vijay's divorce news came out as a huge shock for both the fans and media. Reportedly, the couple decided to end their 2-year-old marriage due to irreconcilable differences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam