ആരാധകരെ തല്ലിയ താരങ്ങള്‍
ആരാധകരും ഫാന്‍സ് അസോസിയേഷനുകളും സിനിമാ താരങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഏതേ സിനിമാ മേഖലയാകട്ടെ ആരാധകരുടെ പിന്തുണ ഒഴിവാക്കാനാവാത്തതായി മാറിക്കഴിഞ്ഞു.
കൂണ്‍ പോലെ മുളച്ച് പൊന്തുന്ന ഈ ഫാന്‍സ് അസോസിയേഷനുകളും ചില ആരാധകരും ഗുണത്തെക്കാളേറെ താരങ്ങള്‍ക്ക് ദോഷം തന്നെയാണ് വരുത്തുന്നത്. പൊതുവേ ശാന്തരായ നായികമാര്‍ പോലും നിയന്ത്രണം വിട്ട് ആരാധകനെ തല്ലിയ സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിട്ടുണ്ട്.
ആരാധകരുടെ ചോദ്യങ്ങള്‍, മോശമായ പെരുമാറ്റം എന്നിവയൊക്കെയാണ് താരങ്ങളെ ചൊടിപ്പിയ്ക്കുന്നത്. പരസ്യമായി പലപ്പോഴും താരങ്ങള്‍ക്ക് ഇത്തരം ആരാധകര്‍ക്ക് നേരെ തിരിയേണ്ടി വന്നിട്ടുണ്ട്. ശല്യം സഹിയ്ക്കാതെ ആരാധകരെ ഉപദ്രവിച്ച ചില താരങ്ങളെ കാണൂ.......

ആരാധകരെ തല്ലിയ താരങ്ങള്‍
29 കാരനായ ആയുഷ്മാന്‍ ഖുറാനയ്ക്ക് അടുത്തിടെയാണ് ഒരു മകള്‍ ജനിച്ചത്. എംടിവിയില്‍ ഒട്ടേറെ പരിപാടികള്‍ അവതാരകന്‍ കൂടിയാണ് ഇദ്ദേഹം. മകള്‍ പിറന്ന ശേഷം ഒരു ആരാധകന്റെ ട്വീറ്റാണ് ആയുഷ്മാന്‍ ഖുറാനെയെ ചൊടിപ്പിച്ചത്. 'ആയുഷിന് മകള്‍ പിറന്നതോടെ എംടിവി തകര്‍ന്നു' എന്നായിരുന്നു ട്വീറ്റ്. ഇതിന് ആയുഷ് നല്‍കിയ മറുപടി ഇറങ്ങനെയായിരുന്നു..'നീ ജനിച്ചശേഷമാകും നിന്റെ അച്ഛന്റെ കമ്പനി തകര്‍ന്നത്'.നേരിട്ട് തല്ലിയില്ലെങ്കിലെന്താ ആയുഷിന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു.

ആരാധകരെ തല്ലിയ താരങ്ങള്‍
വിവാദങ്ങള്‍ സല്‍മാന്‍ഖാന്റെ കൂടെപ്പിറപ്പാണ്. ഒരു ചടങ്ങിനെത്തിയ സല്‍മാന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ഒരു ആരാധകന്‍ മൊബൈലില്‍ പകര്‍ത്തിയതാണ് സല്‍മാനെ ചൊടിപ്പിചച്ത്. ആരാധകന്റെ ഫോണ്‍ തട്ടിയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിയുകയാണ് സല്‍മാന്‍ ചെയ്തത്.

ആരാധകരെ തല്ലിയ താരങ്ങള്‍
ഏക്താ കപൂറിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെ ഒരു ആരാധകന്‍ ഓട്ടോഗആാഫിനായി തന്നെ വിടാതെ പിന്തുടര്‍ന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ബാത്ത്‌റൂമില്‍ പോലും ആരാധകന്‍ പിന്തുര്‍ന്നെത്തിയതായി താരം പറഞ്ഞു. തുടരപ്#ന്ന താരം ആരാധകനെ അസഭ്യം പറഞ്ഞു

ആരാധകരെ തല്ലിയ താരങ്ങള്‍
അക്ഷയ് കുമാറിന്റെ ബോഡീഗാര്‍ഡുകളാണ് എപ്പോഴും ഫാന്‍സുമായി പ്രശ്‌നമുണ്ടാക്കുന്നത്. താരത്തെ അടുത്ത് കാണാന്‍ ശ്രമിയ്ക്കുന്നവരെ കൈയ്യേറ്റം ചെയ്യുകയാണ് ബോഡീഗാര്‍ഡുകളുടെ പതിവെന്നാണ് കൈയ്യേറ്റത്തിന് ഇരയായ ചില ആരാധകര്‍ പറഞ്ഞത്. അക്ഷയെ തൊട്ടുത്ത് കാണാന്‍ ശ്രമിച്ച ഒരു ഡെന്റിസ്റ്റിനെ ബോര്‍ഡിഗാര്‍ഡുകള്‍ തല്ലി. അക്ഷയ്ക്കും അഗംരക്ഷകര്‍ക്കുമെതിരെ ഇദ്ദേഹം പരാതി നല്‍കി. ഗബ്ബാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷൂട്ടിംഗ് സോണ്‍ മറികടന്നെത്താന്‍ ശ്രമിച്ച ആരാധകനെ അക്ഷയ് തല്ലി

ആരാധകരെ തല്ലിയ താരങ്ങള്‍
പൊതുവെ ആരാധകരോടും മറ്റ് സഹപ്രവര്‍ത്തരോടും വളരെ കൂള്‍ ആയി പെരുമാറുന്ന താരമാണ് അനുഷ്‌ക. ഒരു പുരസ്‌ക്കരാ ചടങ്ങിനെടെ അനുഷ്‌കയുടെ പിന്നാലെ കൂടിയ ഒരു ആരാധകന്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ആരാധകന് വട്ടാണെന്നും തന്നെ ശല്യം ചെയ്യാന്‍ ്‌രസമിച്ചെന്നും ഇയാളെ മാറ്റി നിര്‍ത്തണമെന്നും അനുഷ്‌ക സംഘാടകരോട് ആവശ്യപ്പെട്ടു


Click it and Unblock the Notifications