»   » മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു, സിനിമ കുറച്ചത് ഇതിന്റെ ഭാഗമോ, അപ്പോള്‍ മമ്മൂട്ടി?

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു, സിനിമ കുറച്ചത് ഇതിന്റെ ഭാഗമോ, അപ്പോള്‍ മമ്മൂട്ടി?

By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങളേറെയായി മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്, സിനിമകളുടെ എണ്ണം കുറയ്ക്കുകയാണ് കുറയ്ക്കുകയാണ് എന്ന്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് മുമ്പ് പല ആവര്‍ത്തി മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും വാരി വലിച്ച് സിനിമകള്‍ ചെയിതില്ല. 2016 പാതി ദൂരം പിന്നിട്ട ശേഷമാണ് ലാലിന്റെ രണ്ട് സിനിമകളെങ്കിലും റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ അഭിനയം നിര്‍ത്താന്‍ ആഗ്രഹിയ്ക്കുന്നു എന്ന് പറഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയിരിയ്ക്കുന്നു. ഇനിയും കുറച്ചു നാളുകള്‍കൂടെ കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തി മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പറഞ്ഞിരിയ്ക്കുന്നത്.

ലാല്‍ പറഞ്ഞത്

മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ തന്റെ ആഗ്രഹം പങ്കുവച്ചത്. ഇനിയും കുറച്ചു നാളുകള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തി മറ്റ് എന്തെങ്കിലും ജോലിയിലേക്ക് മാറാന്‍ താത്പര്യമുണ്ട് എന്നാണ് ലാല്‍ പറഞ്ഞത്.

മുമ്പും പറഞ്ഞിരുന്നു

ദിവസങ്ങള്‍ക്ക് മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും മോഹന്‍ലാല്‍ ഇതേ കാര്യം പറഞ്ഞിരുന്നു. അഭിനയിക്കാന്‍ ഇപ്പോള്‍ വലിയ താത്പര്യം ഒന്നും തോന്നിന്നല്ലത്രെ. അഭിനയത്തിന്റെ തിരക്കില്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ കഴിഞ്ഞില്ല. ഇനി കുറേ യാത്രകള്‍ ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെയാണത്രെ ലാലിന് താത്പര്യം.

ജനങ്ങള്‍ എന്നെ വിശ്വസിച്ചില്ലെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിക്ക് പോയേനെ എന്ന് മോഹന്‍ലാല്‍

സിനിമകളുടെ എണ്ണം കുറഞ്ഞച്ചത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമകളുടെ എണ്ണം കുറയ്ക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ടായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന തീരുമാനം എടുത്തതിന് ശേഷം പല പുതുമുഖ സംവിധായകരെയും മോഹന്‍ലാല്‍ അവഗണിച്ചിട്ടുണ്ട്. അതൊക്കെ ഈ ആഗ്രഹത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തലുകള്‍.

അപ്പോള്‍ മമ്മൂട്ടിയോ?

മോഹന്‍ലാല്‍ അഭിനയം നിര്‍ത്താന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോള്‍, സ്വാഭാവികമായും ഉയരുന്ന അടുത്ത ചോദ്യമാണ് മമ്മൂട്ടിയോ എന്ന്. എന്നാല്‍ 65 കാരനായ മമ്മൂട്ടിയ്ക്ക് അങ്ങനെ ഒരു ചിന്തയേ ഇല്ല. ഓരോ സിനിമയും ഓരോ പുതിയ അനുഭവമായി ആസ്വദിയ്ക്കുകയാണ് താന്‍ എന്ന് അടുത്തിടെയും മമ്മൂട്ടി പറഞ്ഞിരുന്നു. അഭിനയം തനിക്ക് ബോറടിയ്ക്കുമ്പോള്‍ നിര്‍ത്തും എന്നാണ് അന്ന് മെഗാസ്റ്റാര്‍ പറഞ്ഞത്.

37 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംതൃപ്തനല്ല എന്ന് മമ്മൂട്ടി, എന്തുകൊണ്ട്...?

English summary
Shocking: Mohanlal wanted to quit acting
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam