»   » മയക്ക് മരുന്ന് കുത്തിവച്ചിരുന്നു, സബര്‍ണയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ഞെട്ടിയ്ക്കുന്ന കാരണം?

മയക്ക് മരുന്ന് കുത്തിവച്ചിരുന്നു, സബര്‍ണയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ഞെട്ടിയ്ക്കുന്ന കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

എപ്പോഴും ചിരിയ്ക്കുന്ന മുഖവുമായി ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തുന്ന സബര്‍ണ ആനന്ദിന്റെ മരണ വാര്‍ത്ത കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തമിഴ് സിനിമാ- സീരിയല്‍ ലോകം. നവംബര്‍ 11 നാണ് സബര്‍ണയുടെ മൃതദേഹം ചെന്നൈയിലെ വീട്ടില്‍ നിന്നും കണ്ടത്തിയത്.

സബര്‍ണയുടേത് ആത്മഹത്യ തന്നെയോ; മൃതദേഹം കണ്ടെത്തിയത് പൂര്‍ണമായും നഗ്നയായി!!

മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ്, ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് അയല്‍വായികള്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ മരണത്തിന് പിന്നിലെ ഞെട്ടിയ്ക്കുന്ന കാരണങ്ങള്‍ പുറത്ത് വരുന്നു.

ആത്മഹത്യ തന്നെ

സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്. കൈയ്യിലെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയില്‍ പൂര്‍ണ നഗ്നയായി തറയില്‍ കിടക്കുകയായിരുന്നു സബര്‍ണയുടെ മൃതദേഹം. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. ആത്മഹത്യ കുറിപ്പ് ലഭിച്ചതായി ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു

മയക്ക് മരുന്ന് ഉപയോഗിച്ചോ

നടി മയക്ക് മരുന്ന് ഉപയോഗിച്ചു എന്നാണ് പൊലീസിന്റെ മറ്റൊരു കണ്ടെത്തല്‍. ഇടത് കൈയ്യില്‍ ഇതിന്റെ പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

മരണ കാരണം സാമ്പത്തിക പ്രശ്‌നം

സാമ്പിത്തിക പ്രശ്‌നമാണ് സബര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം എന്നും പൊലീസ് പറഞ്ഞു. അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം ഇല്ലാതായി. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രശ്‌നം നേരിടുകയായിരുന്നുവത്രെ സബര്‍ണ

ഫേസ്ബുക്ക് പോസ്റ്റുകല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നു. വീട്ടില്‍ നിന്ന് കിട്ടിയ ഡയറിയിലും താന്‍ ഏറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി സബര്‍ണ സൂചിപ്പിച്ചിട്ടുണ്ട്.

അവസരങ്ങള്‍ കുറയുന്നു

സിനിമയിലും സീരിയലിലും അവസരങ്ങള്‍ കുറയുന്നതിനെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സബര്‍ണ സംസാരിച്ചിരുന്നു. നടന്മാര്‍ അറുപതാം വയസ്സിലും നായകന്മാരായി അഭിനയിക്കുമ്പോള്‍ നടിമാര്‍ക്ക് അവസരം ലഭിയ്ക്കുന്നില്ല എന്നായിരുന്നു സബര്‍ണ പറഞ്ഞത്.

സൈക്കോളജി ബിരുദ

ബന്ധങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുന്ന ആളാണ് സബര്‍ണ. സൈക്കോളജി ബിരുദയായ സബര്‍ണ സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും.

English summary
Popular TV serial actress Saberna Saboo has committed suicide at her individual flat in Chennai, and the reason behind her sudden drastic decision was unknown for hours. Now, while inquiring sources and friends of Saberna, it is being learnt that the actress had been facing some mental stress during her last days and also she hadn't been able to get chances as before.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X