»   » വെറും കൈയ്യോടെ ഇറങ്ങിയ മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വെറും കൈയ്യോടെ ഇറങ്ങിയ മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ സിനിമ - സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ തുറന്ന വെളിപ്പെടുത്തല്‍ വൈറലാകുന്നു. ദിലീപ് മഞ്ജുവുമായി പ്രണയത്തിലായ കാലം തൊട്ടുള്ള സത്യകഥയാണ് ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠാപുരം എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തുന്നത്.

അന്നേ ഓങ്ങിവച്ചതാ നിനക്കൊന്ന് തരാന്‍... ന്യൂസ് റീഡര്‍ വിനുവിന്റെ 'മുഖത്തടിച്ച' നടി അനിത

'പിണക്കങ്ങള്‍ പ്രതികാരത്തില്‍ എത്തുമ്പോള്‍' എന്ന തലക്കെട്ടോടെയാണ് ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിനയനുമായുള്ള സൗഹൃദത്തെ കുറിച്ചും തകര്‍ച്ചയെ കുറിച്ചും പോസ്റ്റില്‍ വ്യക്തമായി പറയുന്നു. നവമാധ്യമങ്ങളില്‍ വൈറലാകുന്ന മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ആ പ്രണയ വാര്‍ത്ത പ്രചരിച്ച കാലം

ഞാന്‍ സിനിമാമംഗളത്തിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. ദിലീപും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത ഫീല്‍ഡില്‍ പലര്‍ക്കും അറിയാം. അറിഞ്ഞ വിവരങ്ങള്‍ വച്ച് അതേ പറ്റി എഴുതണോ എന്ന് പലവട്ടം ആലോചിച്ചിരുന്നു. സുഹൃത്തും തിരക്കഥാകൃത്തുമായ എന്‍എം നവാസുമായി ഞാനക്കാര്യം സംസാരിച്ചു. കുടമാറ്റം എന്ന ചിത്രത്തിന്റെ രചയിതാവാണ് നവാസ്. ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അനുഭവം വച്ച് അവര്‍ തമ്മിലിഷ്ടത്തിലാണ് എന്ന് നവാസും സ്ഥിരീകരിച്ചു.

പ്രണയം പരസ്യമായി

എന്നിട്ടും എഴുതേണ്ട എന്നാണ് തീരുമാനിച്ചത്. ദിലീപും മഞ്ജുവുമായി എനിയ്ക്ക് അന്നുള്ള അടുപ്പം തന്നെ കാരണം. അതൊരു ഗോസിപ്പായി കരുതിയാലോ എന്നു കരുതി. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വെള്ളിനക്ഷത്രം വാരിക ആ പ്രണയ വാര്‍ത്ത ബ്രേക്ക് ചെയ്തു. അതേ തുടര്‍ന്ന് ദിലീപ് വെള്ളിനക്ഷത്രം ലേഖകരുമായി അല്പം അകലം പാലിച്ചു.

അത് സംഭവിച്ചു, ആ വിവാഹം

ഏറെക്കഴിയും മുമ്പ് അതു സംഭവിച്ചു. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം. മംഗളം പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്ന ആര്‍ ഗോപി കൃഷ്ണന്‍ വിളിച്ചു പറഞ്ഞാണ് ഞാന്‍ വിവരമറിഞ്ഞത്. അപ്പോള്‍ തന്നെ റിപ്പോര്‍ട്ടിംഗിനായി ആലുവയില്‍ ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് ദേശത്തെ വീട്ടിലെത്തുന്നത്. ഒരു വിവാഹ വീടിന്റെ തിരക്കേ ഇല്ല. ദിലീപിന്റെ ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ ഉള്ളൂ.

വിനയന്റെ പിന്തുണ

സിനിമാരംഗത്തു നിന്ന് ഒരാള്‍ മാത്രമാണ് ദിലീപിന്റെ വിവാഹ ദിവസം ഉണ്ടായിരുന്നത്. സംവിധായകന്‍ വിനയന്‍. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും. വിനയന്‍ വിവാഹ സമ്മാനമായി ഒരു മോതിരം ദിലീപിന്റെ വിരലിലണിയിക്കൂന്നതും കണ്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിലീപിനെതിരെ ഒരു തരംഗം കേരളം ഉടനീളം ഉണ്ടായി. ദിലീപിന്റെ കരിയര്‍ തന്നെ അവസാനിച്ചോ എന്ന് തന്നെ പലരും ഭയന്ന ദിവസങ്ങള്‍. അന്ന് ദിലീപിനെ ഏറെ പിന്തുണച്ചു വിനയന്‍.

വിനയന്റെ വാക്കുകള്‍

എതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സിനിമാമംഗളത്തിലേക്ക് വിനയന്റെ ഫോണ്‍ വന്നു. പുതിയ ചിത്രം തുടങ്ങുന്നു എന്നറിയിച്ച്. പ്രണയനിലാവ് എന്നാണ് പേര്. ഒറ്റപ്പാലത്താണ് ലൊക്കേഷന്‍. നായകന്‍ ദിലീപ്. നായിക മോഹിനി. ലൊക്കേഷന്‍ കവറേജിനിടെ വിനയനോട് തിരക്കി, ദിലീപിനെതിരായി ഒരു തരംഗം നിലനില്‍ക്കെ എങ്ങനെയാണ് ദിലീപിനെ ഹീറോ ആക്കാന്‍ തോന്നിയത്? 'എനിക്കങ്ങനെ തോന്നുന്നില്ല 'എന്നായിരുന്നു വിനയന്റെ മറുപടി. മറിച്ച്,' കേരളം മുഴുക്കെ ഇഷ്ടപ്പെടുന്ന മഞ്ജുവിനെ വിവാഹം ചെയത ആള്‍ എന്ന നിലയില്‍ ദിലീപിനോട് മലയാളികള്‍ക്കിനി ഇഷ്ടം കൂടുകയേ ഉള്ളൂ' എന്നായി വിനയന്‍

അവരുടെ അടുപ്പം

കാലം അതു തെളിയിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉള്ള നടനായി ദിലീപ് മാറി. ആയിടെ വിനയന്‍ ചിത്രങ്ങളില്‍ തുടര്‍ച്ചയായ സാന്നിദ്ധ്യമായി ദിലീപ് മാറുന്നതും പിന്നിട് കണ്ടു. വിനയന്റെ ഏഴോളം ചിത്രങ്ങളിലാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ദിലീപ് അഭിനയിച്ചത്. അത്രക്കായിരുന്നു അവരുടെ അടുപ്പം.

വിനയന്റെ തകര്‍ച്ച

എന്നാല്‍ താരമൂല്യം കൈവരിച്ച ഘട്ടത്തില്‍ ദിലീപും വിനയനും തമ്മില്‍ അകന്നു. തുടര്‍ന്ന് ദിലീപിന് പകരമായി ജയസൂര്യയെ വിനയന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ക്രമത്തില്‍ അവരുടെ പിണക്കം വളര്‍ന്ന് വളര്‍ന്ന് മാക്ട പിളര്‍ത്തും വരെ എത്തി. ഫെഫ്ക ഉണ്ടായി. വിനയന്‍ എന്ന തിരക്കേറിയ സംവിധായകന്റെ കരിയറിനെ വല്ലാതെ മുരടിപ്പിച്ചു ആ തര്‍ക്കം. അന്ന് ഏറെ ഹിറ്റുകള്‍ ഒരുക്കിയ ആളായിരന്നു അദ്ദേഹം. ആ ഒതുക്കലില്‍ മുന്നില്‍ ദിലീപായിരുന്നു എന്നതാണ് എന്നില്‍ അത്ഭുതമുളവാക്കിയത്. എത്ര ചിത്രങ്ങളില്‍ ഒരുമിച്ചവരാണവര്‍. ദിലീപിന് തുടക്കത്തില്‍ എറെ ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണദ്ദേഹം.

തിലകനെയും തുളസി ദാസിനെയും ഒതുക്കി

ദിലീപിന്റെ അനിഷ്ടം പിടിച്ചു പറ്റിയ തുളസീദാസിനെയും തിലകനെയും പോലുള്ളവരുടെയും കരിയര്‍ ഒന്നുമല്ലാതാകുന്നതും പിന്നീട് കണ്ടു. സ്റ്റാര്‍ വാല്യു കൈവരിക്കും മുമ്പ് ദിലീപിന് രണ്ടു ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് തുളസീദാസ്. എത്ര ചിത്രങ്ങളില്‍ തിലകന്‍ ദിലീപിന്റെ അച്ഛനായിരുന്നു.

മഞ്ജുവിനോട് ചെയ്തത്

ദിലീപിന്റെയും മഞ്ജുവിന്റെയും കാര്യങ്ങള്‍ തന്നെ നോക്കു. കൂറേക്കാലം പ്രണയിച്ചവര്‍. പിന്നെ വിവാഹിതരായി ഒന്നിച്ചു കഴിഞ്ഞവര്‍. മീനാക്ഷിയുടെ അച്ഛനും അമ്മയും. പിരിഞ്ഞപ്പോഴോ... സിനിമയില്‍ വീണ്ടും തന്റെ അസ്തിത്ത മുറപ്പിക്കാന്‍ 35 കഴിഞ്ഞ മഞ്ജു പാടു പെടുന്ന ഘട്ടത്തില്‍ മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ഏറെ ശ്രമിച്ചു. എത്രയോ സംവിധായകരോട് മഞ്ജുവിനെ കാസ്റ്റ് ചെയ്യരുത് എന്ന് വിലക്കി. രണ്ടാം വരവില്‍ മഞ്ജുവിനെ കാസ്റ്റ് ചെയ്യാന്‍ അതു കൊണ്ടു തന്നെ പലരും മടിച്ചു. രഞ്ജിത്ത് പോലും.

മഞ്ജുവിന്റെ മടങ്ങി വരവ്

മഞ്ജുവിനെ വച്ച് ഹൗ ഓള്‍ഡ് ആര്‍ യു ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസിനോടു ചോദിച്ചു നോക്കു, അതിന്റെ പേരില്‍ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങള്‍. ആ ചിത്രം അവാര്‍ഡ് മത്സരത്തിനു പോലും പരിഗണിക്കാതിരിക്കാന്‍ ശ്രമം ഉണ്ടായി. മോഹന്‍ലാല്‍ നിര്‍മിച്ചതുകൊണ്ട് മാത്രം ആണ് എന്നും എപ്പോഴുമെന്ന ചിത്രത്തില്‍ മഞ്ജുവിനഭിനയിക്കാനായത്.

മഞ്ജു ഇറങ്ങി വന്നത്

ഒന്നിച്ചു ജീവിച്ച കാലഘട്ടത്തില്‍ മഞ്ജുവിന്റെ പേരില്‍ ദിലീപ് വാങ്ങിച്ച ഭൂ സ്വത്തുക്കള്‍ മുഴുക്കെ മീനാക്ഷിയുടെ പേരില്‍ എഴുതിക്കൊടുത്ത് വെറും കയ്യോടെ ഇറങ്ങി പോന്ന നടിയാണ് മഞ്ജു. തന്റെ പ്രതിഭയില്‍ അത്രയേറെ വിശ്വാസമുണ്ടാകണം മഞ്ജുവിന്. അതു തെറ്റായിരുന്നില്ല. കാരണം മലയാളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ലേഡി ആര്‍ടിസ്റ്റ് മഞ്ജുവാണ്.അതും 35 കഴിഞ്ഞ പ്രായത്തില്‍.

മീനാക്ഷിയെ കൂടെ നിര്‍ത്തുന്നത്

വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാനും ദിലീപ് ശ്രമിച്ചു എന്നത് മറ്റൊരു ഞെട്ടലായിരുന്നു എനിക്ക്. മഞ്ജു മീനാക്ഷിയുടെ പേരില്‍ സ്ഥലം എഴുതി വച്ചതിനാലാണ് മീനാക്ഷിയെ ഒപ്പം നിര്‍ത്താന്‍ ദിലീപ് തയ്യറായത് എന്ന് ഒരു കൂട്ടുകാരന്‍ വിലയിരുത്തിയത് മറ്റൊരു ഷോക്ക്. സൗഹൃദങ്ങള്‍ ഇങ്ങനെയാണ്. അകല്‍ച്ച വന്നു കഴിഞ്ഞാല്‍ പരസ്പരം ഒതുക്കാനും മൂലക്കിരുത്താനും ഒക്കെ ശ്രമം നടക്കും.

പീഡിപ്പിക്കപ്പെട്ട നടി

പീഡിതയായ നടിയുടെ, കരിയര്‍തുടക്കത്തില്‍ ഏറ്റവും തുണച്ച നടന്‍ ദിലീപാണ്. സ്വന്തമായി ദിലീപ് നിര്‍മ്മിച്ച ആദ്യ ചിത്രമായ സിഐഡി മൂസയില്‍ നായികയായതോടെയാണ് ആ നടിയുടെ കരിയര്‍ തന്നെ ഉയര്‍ന്നത്. പിന്നിട് എത്രയെത്ര ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ചു. കാവ്യ കഴിഞ്ഞാല്‍ എറ്റവുമധികം ചിത്രങ്ങളില്‍ ആ നടിയാണ് ദിലീപിന്റെ ജോടിയായത്. അവര്‍ തമ്മിലുള്ള അടുപ്പം ശത്രുതയിലേക്ക് മാറുന്നതും കാലം കാട്ടിത്തന്നു. അത് ദിലീപ് കൂടി അംഗീകരിക്കുന്ന സത്യം.

ദിലീപാണോ ചെയ്തത്

വിനയന്റെയും തുളസീദാസിന്റെയും തിലകന്റെയും മാത്രമല്ല മഞ്ജുവിന്റെ കൂടി കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതു പോലെ ഈ നടിയുടെ കരിയര്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചോ? അറിയില്ല... പിണക്കങ്ങള്‍ ഉണ്ടായാല്‍ ആരും ഏതതിര് വരെയും പോയേക്കാം. ഇക്കാര്യത്തില്‍ അതു സംഭവിച്ചോ? കാലം സത്യം തെളിയിക്കുന്നതുവരെ കാത്തിരിക്കയെ നിവര്‍ത്തിയുള്ളു- ഉണ്ണികൃഷ്ണന്‍ എഴുതി

English summary
Shocking revelation about Dileep by a Journalist

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam