തപ്‌സിയെ അമിത് സാഥ് പരസ്യമായി ചുംബിച്ചു

By Aswathi

ഒരു സിനിമയുടെ പ്രചാരണത്തിന് വേണ്ടി നായികാ നായകന്മാര്‍ എന്തൊക്കെ കാട്ടിക്കൂട്ടും. പക്ഷെ മുംബൈയില്‍ സംഭവിച്ചത് സിനിമയുടെ പ്രചാരമായിരുന്നോ മറ്റൊരു തരത്തിലുള്ള സ്‌നേഹപ്രകടനമായിരുന്നു എന്നറിയില്ല. എന്തായും കണ്ടു നിന്ന് ഫോട്ടോ ഗ്രാഫേഴ്‌സ് ഒന്ന് ഞെട്ടി.

മറ്റൊന്നുമല്ല തെന്നിന്ത്യന്‍ താരം തപ്‌സിയെ നായകന്‍ പരസ്യമായി ചുംബിക്കുന്ന ദൃശ്യം. അതും ഒന്നും രണ്ടും തവണയല്ല, പലവട്ടം. ശാദി റണ്ണിങ് ഡോട്ട് കോം എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയ്‌ക്കെത്തിയതായിരുന്നു താരങ്ങള്‍.

taapsee-kiss

തപ്‌സിയും ചിത്രത്തിലെ നായകനായ അമിത് സാഥുമാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. പെട്ടന്ന് മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രഫേഴ്‌സും നോക്കി നില്‍ക്കെ അമിത്ത് ത്പസിയുടെ കവിളില്‍ തുടരെ തുടരെ ചുംബിച്ചു.

പോരെ പോരും. ഒരു നിമിഷം സംഭവമറിയാതെ മിഴിച്ചു നിന്നെങ്കിലും പിന്നെ താമസിപ്പിച്ചില്ല. ആ ചുംബന ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫേഴ്‌സ് തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുകയും ചെയതു. ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഓടുകയാണ്.

ചുംബിക്കുന്ന നായകന് കവിള് കാണിച്ചുകൊടുക്കുക എന്നല്ലാതെ തപ്‌സിയ്ക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി രണ്ട് പേരും ഇത് നേരത്തെ പ്ലാന്‍ ചെയ്തതാണെന്ന പ്രചാരവുമുണ്ട്. എന്തായലും പ്രശ്‌നം ചര്‍ച്ചയായി. പ്രമോഷന് വേണ്ടി ഇത്തരത്തില്‍ എന്തും കാണിക്കുന്നതിനെരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X