അണിയറയില്‍ ഒരുങ്ങുമ്പോഴേ റെക്കോര്‍ഡിട്ട് സിബിഐ അഞ്ചാം ഭാഗം! ചിത്രീകരണം ഉടന്‍!
Recommended Video

മലയാളത്തില്‍ ഇപ്പോള്‍ സിനിമകളെ വിലയിരുത്തുന്നത് റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സൂപ്പര്‍ താര ചിത്രങ്ങളാണെങ്കില്‍ കുറഞ്ഞത് ഒരു റെക്കോര്‍ഡെങ്കിലും ഉണ്ടാകണം എന്നാണ് കണക്ക്. റിലീസ് മുമ്പ് എത്ര റെക്കോര്‍ഡ് റിലീസിന് ശേഷം എത്ര റെക്കോര്‍ഡ് എന്ന തരത്തിലാണ് റെക്കോര്‍ഡുകളുടെ കണക്ക്.
അണിയറയില്‍ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം ചിത്രീകരണത്തിമന് മുമ്പേ റെക്കോര്‍ഡിട്ടാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സിബിഐ അഞ്ചാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുമ്പോഴേ റെക്കോര്‍ഡിട്ട് ചരിത്രത്തില്‍ ഇടം നേടുന്നത്.

സിബിഐ അഞ്ചാം ഭാഗം
മലയാളത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. 1988ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയെ നായകനാക്കി നാല് ഭാഗങ്ങള്‍ ഇതിനോടകം പുറത്തിറങ്ങി.

അഞ്ചാം ഭാഗം ഉടന്‍
സിബിഐ പരമ്പരയില്‍ അഞ്ചാം ഭാഗം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമാകുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും എസ്എന്‍ സ്വാമി തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് കെ മധു പ്രഖ്യാപിച്ചിരിക്കുന്നത്.

തിരക്കഥ പൂര്‍ത്തിയായി
ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം പൂര്‍ത്തിയായതായി കെ മധു പറഞ്ഞു. 20ഓളം തവണ തിരുത്തി എഴുതിയാണ് തിരക്കഥ ഇപ്പോഴത്തെ രൂപത്തിലായിക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഡേറ്റിന് അനുസരിച്ച് സിനിമയുടെ ചിത്രീകപണം ആരംഭിക്കുമെന്നായിരുന്നു കെ മധു ആദ്യം പറഞ്ഞിരുന്നത്.

പുതിയ റെക്കോര്‍ഡ്
ചിത്രീകരണത്തിന് മുന്നേ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സിബിഐ ഡയറിക്കുറിപ്പ്. സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, എന്നിവരെല്ലാം ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും ഒരുമിക്കുന്നത് ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്ന് കെ മധു പറയുന്നു.

അപൂര്‍വ്വ നേട്ടം മമ്മൂട്ടിക്കും
സിബിഐ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് മമ്മൂട്ടിയേയും തേടിയെത്തും. ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ ഒരു നടന്‍ നായകനാകുന്നു എന്നത് ഒരു അപൂര്‍വ്വതയാണ്. ആ നേട്ടമാണ് സിബിഐ അഞ്ചാം പതിപ്പിലൂടെ മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

മാസ്റ്റര്‍പീസ്
മമ്മൂട്ടിയുടേതായി തിയറ്റിലെത്താനിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ്. ഡിസംബര്‍ 21ന് ചിത്രം തിയറ്ററിലെത്തും.


Click it and Unblock the Notifications











