»   » ഋത്വിക് റോഷൻ കട്ടപ്പന വിട്ടപ്പോൾ അജിത്ത് ആയി! ‘അജിത്ത് ഫ്രം അറുപ്പുകോട്ടൈ’ ചിത്രീകരണം തുടങ്ങി

ഋത്വിക് റോഷൻ കട്ടപ്പന വിട്ടപ്പോൾ അജിത്ത് ആയി! ‘അജിത്ത് ഫ്രം അറുപ്പുകോട്ടൈ’ ചിത്രീകരണം തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ കട്ടപ്പനയിലെ ഋത്വക് റോഷന്റെ തമിഴ് പകർപ്പായ അജിത്ത് ഫ്രം അറുപ്പകോട്ടൈയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് സംബന്ധമായ വിവരം സംവിധായകൻ നാദിർഷ തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.'' ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടി. പ്രാർത്ഥനയും സ്നേഹവും എന്നും എന്നോടൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെ''. എന്ന് നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

nadrisha

ടോം ക്രൂസിന്റെ മാസ് പ്രകടനം! മിഷന്‍ ഇംപോസിബിള്‍ ആറാം സീരിസിന്റെ ട്രെയിലര്‍ പുറത്ത്, വീഡിയോ കാണാം


വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ദീനയാണ്. മലയാളം പതിപ്പിലുണ്ടായിരുന്ന ധർമജൻ ബോൽഗാട്ടിയും ചിത്രത്തിൽ എത്തുന്നുണ്ട്. ധർമജന്റെ തമിഴിലെ കന്നി ചിത്രം കൂടിയാണിത്. മലയാളത്തിൽ അവതരിപ്പിച്ച ദാസപ്പൻ എന്ന കഥാപാത്രം തന്നെയാണ് തമിഴിലും അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും ധര്‍മജന്‍ മാത്രമാണ് തമിഴ് പതിപ്പിലും ഉള്ളത്.


അനുഷ്ക-പ്രഭാസ് വിവാഹം എന്ന്? അവസാനം അനുഷ്ക തന്നെ അത് വെളിപ്പെടുത്തി! താരം പറഞ്ഞത് ഇങ്ങനെ..


ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് താരങ്ങൾ തന്നെയാണ്. നായകന്റെ അച്ഛനായിട്ടുള്ള സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രം തമിഴ് താരം വിവേക് അവതരിപ്പിക്കും. അജിത്ത് ഫ്രം അറുപ്പകോട്ടൈയുടെ പ്രധാന ലൊക്കേഷനുകള്‍ ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളാണ്.


English summary
shoot starting tamil remake in kattappanayil hrithik roshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam