പ്രണയിക്കാന്‍ എത്ര ദിവസം വേണം...

By Aswathi

ഒരു കുഞ്ഞ് ജനിക്കാന്‍ രണ്ട് കണ്ണ് ഇറുക്കി ചിമ്മുന്ന സമയവും, ഒരു പ്രണയം ജനിക്കാന്‍ ഒറ്റ കണ്ണ് ഇറുക്കി ചിമ്മുന്ന സമയവും മതിയെന്നാണ് ന്യൂജനറേഷന്‍ ചൊല്ല്. പിന്നെ എന്തിനാണ് കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിന് '100 ഡെയ്‌സ് ഓഫ് ലവ്' എന്ന് പേരിട്ടിരിക്കുുന്നത്...???

ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'ഉസ്ദാത് ഹോട്ടലി'ന് ശേഷം ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. പണി ജേര്‍ണലിസ്റ്റിന്റേതെങ്കിലും കക്ഷിക്ക് കാര്‍ട്ടൂണിസ്റ്റാകാനാണ് മോഹം. ചിത്രത്തില്‍ ദുല്‍ഖറിന് പേരില്ല

നായിക

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

നിത്യമേനോനാണ് ചിത്രത്തിലെ നായിക. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിന്റെയും നിത്യയുടെയും പൊരുത്തം മികച്ചതായിരുന്നു.

സംവിധാനം

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മൂഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ് എന്നതാണ് ചിത്രത്തിന്റെ ആദ്യത്തെ വിശേഷണം

ജാനൂസ് പയറ്റി തെളിഞ്ഞു

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

22 ഫീമെയ്ല്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി ജാനൂസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിര്‍മാണം

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

കെ വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഗ്ലൂരിലും ദുബായിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാകുക.

രാഹുല്‍ മാധവ്

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി രാഹുല്‍ മാധവ് എത്തുന്നു

ശേഖര്‍ മേനോന്‍

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

ശേഖര്‍ മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രമേയം

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന്‍ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കാല്‍പനിക പ്രണയം

പ്രണയിക്കാന്‍ എത്ര ദിവസം വേണം...

കമല്‍ ചിത്രങ്ങളിലേതുപോലെ കാല്‍പ്പനികമായ പ്രണയത്തിന് തന്നെയാണ് ജുനൂസ് മുഹമ്മദും ആദ്യചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X