കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പ്!! പിന്നിൽ മുംബൈ അധോലോകമെന്ന് സംശയം..
എയർഗൺ ഉപയോഗിച്ചാണ്ആക്രമികൾ വെടിയുതിർത്തതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം
കൊച്ചിയിലെ നടിയുടെ ബ്യൂട്ടി പാർലറിനു നേരെ വെടിവെയ്പ്പ്. പനമ്പള്ളി നഘറിൽ പ്രവർത്തിക്കുന്ന നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. എന്നാൽ അപകടമോ ആളപായമോ ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് 3.45 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം അക്രമികളുടെ ലക്ഷ്യം ഭീഷണിപ്പെടുത്തലാണെന്നാണ് പേലീസിന്റെ പ്രഥാമിക നിഗമനം.

സംഭവം നടക്കുമ്പോൾ പാർലറിൽ നിരവധി പേർ ഉണ്ടായിരുന്നു. എയർഗൺ ഉപയോഗിച്ചാണ്ആക്രമികൾ വെടിയുതിർത്തതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പനമ്പള്ളി നഗറിലെ വാക് വേയ്ക്കിന് സമീപമാണ് നടിയുടെ ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്നാണ് നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ധർമ്മൂസ് ഫിഷ് ഹബും പ്രവർത്തിക്കുന്നത്.
അതേ സമയം പാർലറിന്റെ ഉടമ ലീന പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് നടി പോലീസിനോട് പറഞ്ഞു. അധോലോക നായകൻ രവി പിളളയുടെ ആളാണെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും ലീന കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് നടിയുടെ ബ്യൂട്ടി പാർലറിനു നേരെ വെടിവെയ്പ്പ് ഉണ്ടായത്.


Click it and Unblock the Notifications











