കുചേലന്റെ ഗാനചിത്രീകരണം ആലപ്പുഴയില്‍

By Staff

ആലപ്പുഴ: തമിഴ്‌ചിത്രം കുചേലന്റെ ഗാനചിത്രീകരണത്തിനായി രജനീകാന്തും നയന്‍താരയും ആലപ്പുഴയിലെത്തി. പുന്നമടക്കായലിലാണ്‌ ഗാനചിത്രീകരണം നടക്കുന്നത്‌.

രജനീകാന്തിനും നയന്‍താരയ്‌ക്കും പുറമേ നടി മംമ്‌തയും ഗാനചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഞായറാഴ്‌ച രാവിലെ ഗാനചിത്രീകരണം തുടങ്ങിയെങ്കിലും ക്യമാറാമാന്‍ അരവിന്ദ്‌ കൃഷ്‌ണന്‌ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ ഷൂട്ടിംഗ്‌ മണിക്കൂറുകളോളം നിര്‍ത്തിവച്ചു.

ബോട്ടില്‍ നിന്നും ചങ്ങാടത്തിലേക്കിറങ്ങുമ്പോള്‍ കാല്‍ തെന്നിവീണാണ്‌ അരവിന്ദ്‌ കൃഷ്‌ണന്‌ പരുക്കേറ്റത്‌. ആലപ്പുഴ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരവിന്ദിന്‌ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന്‌ ഉച്ചയോടെ അസിസ്‌റ്റന്റ്‌ ക്യാമറാമാന്‍മാരുടെ നിയന്ത്രണത്തില്‍ ചിത്രീകരണം വീണ്ടും തുടങ്ങി.

എട്ടു കെട്ടുവള്ളങ്ങളും രണ്ടു ചുണ്ടന്‍ വള്ളങ്ങളും ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്‌. എണ്‍പതോളം നര്‍ത്തകരും ഗാനചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്‌. കലാസംവിധായകന്‍ തോട്ടാ ധരണിയാണ്‌ സെറ്റ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

രജനിയും നയന്‍താരയും ഷൂട്ടിംഗിനെത്തിയതറിഞ്ഞ്‌ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആരാധകര്‍ സ്ഥലത്തെത്തുന്നുണ്ട്‌. രജനിയെ ഒരു നോക്കുകാണാനായി മണിക്കൂറുകളോളമാണ്‌ ആരാധകര്‌ കാത്തുനില്‍ക്കുന്നത്‌.

തിരക്കുകുറയ്‌ക്കാനായി ഷൂട്ടിംഗ്‌ സ്ഥലത്ത്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നാലു ദിവസമാണ്‌ ആലപ്പുഴയില്‍ ചിത്രീകരണം നടക്കുക. കേരളത്തിലെ ചിത്രീകരണത്തിന്റെ പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്നത്‌ എ. കബീറാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X