മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

By Aswathi

മലയാള സിനിമ പ്രതിസന്ധി നേരിടുന്നു എന്ന് പറഞ്ഞ് വമ്പന്‍ ബഹളമായിരുന്നു കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെ. എന്നാല്‍ റെക്കോര്‍ഡുകള്‍ തിരുത്തി ആ പ്രതിസന്ധിയിലും 158 ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം മലയാളത്തിലിറങ്ങിയത്. 2012ല്‍ ഇത് 127 ആയിരുന്നു. ഈ വര്‍ഷം തുടങ്ങി മാസം മൂന്ന് പിന്നിടുമ്പോഴും ഇറങ്ങിയ മലയാളം സിനിമകളുടെ എണ്ണം ഒട്ടും കുറവല്ല.

മലയാള സിനിമ വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണിതെന്നാണ് സിനിമാ നിരീക്ഷകര്‍ വിലിയരുത്തുന്നത്. തട്ടിക്കൂട്ടു പടങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശം കിട്ടാതെ വന്നപ്പോള്‍ ഈ വര്‍ഷം തുടക്കത്തില്‍ സിനിമകളുടെ എണ്ണം കാര്യമായി കുറഞ്ഞെങ്കിലും മാര്‍ച്ച് രണ്ടാം വാരത്തിലെത്തുമ്പോഴേക്കും പതിനഞ്ചിലധികം ചിത്രങ്ങളാണ് വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൊടിപൊടിക്കുന്നത്.

വിമര്‍ശിക്കാനാണെങ്കിലും ആസ്വദിക്കാനാണെങ്കിലും പ്രേക്ഷകരെ ചിന്തിപ്പിക്കാന്‍ ഉടന്‍ പുറത്തിരങ്ങുന്ന 12 മലയാളം സിനിമകള്‍ ഏതെല്ലാമാണെന്ന് നോക്കൂ.

മിസ്റ്റര്‍ ഫ്രോഡ്

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. സിദ്ദിഖ്, ദേവ് ഗില്‍, മിയ ജോര്‍ജ്, പല്ലവി തുടങ്ങി ഒരു വലന്‍ താര നിര അണി നിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന മിനുക്കു പണിയിലാണ്. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി.

ഹൗ ഓള്‍ഡ് ആര്‍ യു

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

പതിനാല് വര്‍ഷത്തെ ഇടവേളയ്കക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ തന്നെ നേരത്തെ ശ്രദ്ധനേടിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്.

അപ്പോത്തിക്കിരി

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

യുവനായകന്മാരായ ആസിഫ് അലി, ജയസൂര്യ എന്നിവര്‍ക്കൊപ്പം സുരേഷ് ഗോപിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് അപ്പോത്തിക്കിരി. മാധവ് രാം ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലൂടെ നടി അഭിരാമി വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു.

മുന്നറിയിപ്പ്

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

അപര്‍ണ ഗോപിനാഥും മമ്മൂട്ടിയും താരജോഡികളാകുന്ന ചിത്രമാണ് മുന്നറിയിപ്പ്. വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് സംവിധായകന്‍ തന്നെ തിരുത്തി.

ദുല്‍ഖറിന്റെ ഞാന്‍

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

കെടിഎന്‍ കൊട്ടൂരിന്റെ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍. ഒരു ചരിത്രപുരുഷന്റെ വേഷത്തില്‍ ന്യൂജനറേഷന്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അവതാരം

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

സലാം കാശ്മീരിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവതാരം. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ തമിഴില്‍ നായികയായി വിന്നില്‍ക്കൊടി പാറിച്ച മലയാളിത്താരം ലക്ഷ്മി മേനോനാണ് നായിക

ബിവേര്‍ ഓഫ് ഗോഡ്‌സ്

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

ശ്വേത മേനോന്‍, ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ബിവേര്‍ ഓഴ് ഗോഡ്. വിഷ്ണുപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പിക്കറ്റ് 43

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അല്ല നായകന്‍ എന്നതാണ് ഈ ചിത്രത്തില്‍ ഒരു പ്രധാന പ്രത്യേകത. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ മേജര്‍ രവിയുടെ പട്ടാള അനുഭവങ്ങളെ കുറിച്ചു തന്നെയാണ് പറയുന്നത്. കാശ്മീരില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഗര്‍ഭ ശ്രീമാന്‍

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

സുരാജ് വെഞ്ഞാറമൂട് ഗര്‍ഭണനായി എത്തുന്ന ചിത്രമാണ് ഗര്‍ഭ ശ്രീമാന്‍. അനില്‍ ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിക്രമാദിത്യന്‍

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

ഉണ്ണി മുകുന്ദനെയും ദുല്‍ഖര്‍ സല്‍മാനെയും താര ജോഡികളായിക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രമാദിത്യന്‍

ആം ആദ്മി

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?

ശ്രീനിവാസനെയും ലാലു അലക്‌സിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആം ആദ്മി.

ലോ പോയിന്റ്

മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നു?


കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ വേഷമിടുന്ന ചിത്രമെന്നതാണ് ലോ പോയിന്റിന്റെ ഒരു പ്രത്യേകത. നമിത പ്രമോദാണ് നായിക. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X