ദേ മഞ്ജിമ തമിഴിലും തെലുങ്കിലും തകര്‍ക്കുന്നു
ബാലതാരമായി സിനിമാ ലോകത്തെത്തിയ മഞ്ജിമയുടെ നായികയായുള്ള വരവായിരുന്നു ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെ. ചിത്രമങ്ങ് ഹിറ്റായതോടെ മഞ്ജിമയുടെ വരവും ആഘോഷമായി.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും തകര്‍ത്തഭിനയിക്കുന്ന തിരക്കിലാണ് മഞ്ജിമ. മഞ്ജിമ ആദ്യമായി അഭിനയിക്കുന്ന ദ്വിഭാഷ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലാണ് മഞ്ജിമ ഒരേ സമയം അഭിനയിക്കുന്നത്. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗ ചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാര്‍.

ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്ന പല്ലവി സുഭാഷ് എന്ന ബോളിവുഡ് നടി ഡേറ്റ് പ്രശ്‌നം പറഞ്ഞ് പിന്മാറിയപ്പോഴാണ് മഞ്ജിമയ്ക്ക് ചിത്രത്തില്‍ നായികയാകാന്‍ അവസരം വന്നത്. മഞ്ജിമയുടെ വടക്കന്‍ സെല്‍ഫിയിലെ അഭിനയം തന്നെയാണ് അന്യഭാഷയിലേക്കുള്ള നടിയുടെ വാതില്‍ തുറന്നത്


Click it and Unblock the Notifications











