ഷൂട്ടിങ്ങോ...ഷൂട്ടിങ്...

By Aswathi

മലയാള സിനിമയില്‍ മത്സരമാണോ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഒരുനിമിഷം ചിന്തിച്ചു പോയാല്‍ തെറ്റ് പറയാന്‍ കഴിയില്ല. സത്യം അതായി അംഗീകരിച്ചാലും ശരിയാണ്. സിനിമകളുടെ നിലവാരം നോക്കുന്നുണ്ടോ ഇല്ലയോ, വര്‍ഷാ വര്‍ഷം സിനിമയുടെ എണ്ണങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണ്. വരുന്ന ക്രിസ്തുമസും ന്യൂ ഈയറും ആഘോഷമാക്കാന്‍ മലയാള സിനിമ തിരക്കിട്ട് തയ്യാറെടുക്കുകയാണ്.

അടുത്ത ഒരാഴ്ച മലയാളത്തില്‍ ഷൂട്ടിങ് വാരമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറോളം ചിത്രങ്ങള്‍ മാസം അവസാനമാകുമ്പോഴേക്കും തുടങ്ങും. ക്രിസ്തുമസിനും ന്യൂ ഇയറിനും ഉള്ള സിനിമകളായി കഴിഞ്ഞു. ഇത് അടുത്ത വര്‍ഷത്തേക്കുള്ളതാണ്. ഏതൊക്കെയാണ് അതില്‍ ചിലതെന്ന് നോക്കാം.

മഞ്ജിമയുടെ മടങ്ങിവരവ്

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

ബാലതാരമായെത്തിയ മഞ്ജിമ നടിയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 28ന് തലശ്ശേറിയില്‍ ആരംഭിയ്ക്കും. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരാണ് മറ്റ് താരങ്ങള്‍. നവാഗതനായ പ്രജിത്താണ് സംവിധായകന്‍.

ചിറകൊടിഞ്ഞ കിനാവുകള്‍

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ചിറകൊടിഞ്ഞ കിനാക്കള്‍' 25ന് ആലപ്പുഴയില്‍ ആരംഭിക്കും. നവാഗതനായ സന്തോഷ് പരമേശ്വരനാണ് സംവിധായകന്‍. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മുരളി ഗോപി പ്രധാന വേഷം ചെയ്യുന്നു.

ഡാഫേദര്‍

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

കലാഭവന്‍ മണി നായകനാകുന്ന ഡാഫേദറാണ് മറ്റൊരു ചിത്രം. ജോണ്‍സണ്‍ എസ്താപ്പാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ 28ന് ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം ആരംഭിയ്ക്കും. അനന്യയാണ് ചിത്രത്തിലെ നായിക

സര്‍ സിപി

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

ജയറാമും ആദ്യ കാല നടിമാരയാ ഷീലയും സീമയും ഒന്നിച്ചെത്തുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത് 26നാണ്. കാവാലത്താണ് ആദ്യ ഷൂട്ട്. ഹണി റോസ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജൂണ്‍ കാര്യാല്‍ ആണ്.

ആസിഫിന്റെ ചിത്രം

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

വികെപിയും ആസിഫ് അലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് 27ന് പൂനയില്‍ തുടങ്ങും. ജയരാജ് ഫിലീംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നിക്കി ഗില്‍റാണിയാണ് നായിക. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്നു.

ഭാസ്‌കര്‍ ദ റാസ്‌കല്‍

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം ആദ്യവാരം ആരംഭിയിക്കും. നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.

മൈ ഗോഡ്

ഷൂട്ടിങ്ങോ...ഷൂട്ടിങ്...

സുരേഷ് ഗോപി നായകനാകുന്ന മൈ ഗോഡ് എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങും ഇതോടൊപ്പം ഉണ്ടാകും. ഹണി റോസാണ് ചിത്രത്തിലെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X