ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

By Meera Balan

എന്തും ഏതും ഫേസ്ബുക്കില്‍ ചര്‍ച്ചയാക്കുന്ന യുവതലമുറയ്ക്ക് പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ പാരയാകാറുണ്ട്. ഹായ് അയാം ടോണി എന്ന ആസിഫ് അലി ചിത്രത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടികളെ ഫാന്‍സ് അസോസിയേന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം ഇതിനോടകം തന്നെ വാര്‍ത്തായിയരുന്നു. സിനിമ മോശമാണെങ്കില്‍ അത് പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കില്ലേ. അവിടെ ഫാന്‍സ് അസോസിയേഷനുകളെ ഭയക്കണോ?

എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചതിനല്ല ഫാന്‍സ് അസോസിയേഷന്‍ അഗംങ്ങളെ അസഭ്യം പറഞ്ഞതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ഫാന്‍സ് അസോസിയേഷനുകാര്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നീ പെണ്‍കുട്ടികളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തങ്ങളെ ആക്രമിച്ചു എന്ന് കാണിച്ച് തിരുവനനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരികളില്‍ ഒരാള്‍ ഷോര്‍ട്ട് ഫിലിം അഭിനേത്രി കൂടിയാണ്. 15 പേരടങ്ങുന്ന സംഘം തങ്ങളെ ആക്രമിച്ചെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. സിനിമയെ സിനിമയായ് കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരാവുന്നിടത്താണ് ഇത്തരം പരാമാര്‍ശങ്ങളുടെ പേരില്‍ തമ്മില്‍തല്ല് വരെ എത്തിയത്. ഫാന്‍സ് അസോസിയേഷന്‍ അംഗത്തെ അസഭ്യം പറഞ്ഞിനെ ചോദ്യം ചെയ്യുകയായിരുന്നെന്നാണ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

ടോണി കൊടുത്ത പണി

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

ഐ ആം ടോണി എന്ന ആസിഫ് അലി ചിത്രത്തെ വിമര്‍ശിച്ചതിന് ഹ്രസ്വചിത്ര സംവിധായിക സന, സുഹൃത്തും അഭിനേത്രിയുമായ സീന എന്നിവരെ ആസിഫ് അലി ഫാന്‍സ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

പരാതി

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിയ്ക്കാന്‍ ശ്രമിച്ചെന്ന് കാട്ടി മ്യൂസിയം പൊലീസില്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കി

അക്രമികള്‍

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

അക്രമി സംഘത്തിന്റെ ഫോട്ടോയും പെണ്‍കുട്ടികള്‍ പൊലീസിന് കൈമാറി

ഫാന്‍സുകാര്‍ പറയുന്നത്

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

ഫേ്‌സ്ബുക്കിലൂടെ ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ അംഗമായ അനീസ് അലിയെ അധിക്ഷേപിച്ചതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും കൈയ്യേറ്റത്തിലേയ്ക്ക്് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്നും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു

സിനിമ

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

സിനിമയെ ഹാസ്യാത്മകമായി വിമര്‍ശിയ്ക്കുകയും ക്‌ളൈമൈക്‌സ് വരെ പോസ്റ്റില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും പറയുന്നു

ഇത്രയും വേണോ

ആസിഫ് അലി ഫാന്‍സ് പെണ്‍കുട്ടികളെ തല്ലിയോ, കാണൂ

സിനിമയെ വിമര്‍ശിച്ചതിനാണ് തല്ല് കിട്ടിയതെന്ന് പെണ്‍കുട്ടികളും ഫാന്‍സ് അസോസിയേഷന്‍ അംഗത്തെ അധിക്ഷേപിച്ചതിനെയാണ് ചോദ്യം ചെയ്തതെന്ന് ഫാന്‍സ് അസോസിയേഷനുകളും പറയുമ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി ഇത്ര പുകില് ഉണ്ടാക്കണോ?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X