»   » 'കുളിസീന്‍' യൂട്യൂബില്‍ വൈറലാകുന്നു

'കുളിസീന്‍' യൂട്യൂബില്‍ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

തെറ്റിധരിക്കല്ലെ. കുളിസീന്‍ എന്നത് ഒരു ഹ്രസ്വ ചിത്രത്തിന്റെ പേരാണ്. രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ചിത്രം യൂട്യൂബില്‍ വമ്പിച്ച വിജയം നേടി പോയിക്കൊണ്ടിരിക്കുകയാണ്. അജയ് സ്റ്റീഫനാണ് പേരുകൊണ്ട് ശ്രദ്ധനേടിയ ഈ ചിത്രത്തിന് കഥയെഴുതിയത്.

ചലച്ചിത്ര താരം വൈഗയും മറ്റുചില പുതുമുഖങ്ങളും അഭിനയിച്ച ചിത്രം ഇതുവരെ 86,837 ആളുകളാണ് കണ്ടിരിക്കുന്നത്. ജര്‍മനി ആസ്ഥാനമായ യെസ് മീഡിയയാണ് കുളിസീന്‍ യ്യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചത്. പേരു പോലെ തന്നെ അവതരണ രീതിയിലും ചിത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.

Kuliseen

രാജേഷ് സുബ്രഹ്മണ്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്തത് അശ്വിന്‍ കൃഷ്ണയാണ്. ചിത്രത്തിന് വേണ്ടി പാട്ടെഴുതിയതും അശ്വിന്‍ തന്നെ. അതിന് ഈണം നല്‍കി ശ്രുതി ലക്ഷ്മി പാടി. ചുരുക്കി പറഞ്ഞാല്‍ ചെറുപ്പക്കാരുടെ ഒറു കൂട്ടായ്മയാണ് ചിത്രം.

വൈഗയെ കൂടാതെ പുതുമഖങ്ങളായ മാത്തുക്കുട്ടി, മിഥുന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിയ കുളിസീന്‍ ഇന്റര്‍ നെറ്റ് ലോകത്ത് തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്.

English summary
The short film Kuliseen gone hit in youtube directed by Rahul K Shaji.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam