twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    By Lakshmi
    |

    നീണ്ടിടതൂര്‍ന്ന മുടി എക്കാലവും മലയാളികളുടെ സ്ത്രീസൗന്ദര്യസങ്കല്‍പത്തിലെ പ്രധാന ഹൈലൈറ്റാണ്. കറുത്തതും ചുരുണ്ടതുമായ മുടിയായിരിക്കണമെന്ന നിര്‍ബ്ബന്ധങ്ങള്‍ പിന്നീട് കോലന്‍ മുടിയ്ക്കും ചെമ്പന്‍മടിയായാലും ഭംഗിയുണ്ടെന്നുള്ള പുതിയ കണ്ടെത്തലുകള്‍ക്കും വഴിമാറി. സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമെല്ലാം വന്നുപോകുന്ന നീണ്ട് ചുരുണ്ട മുടിയുള്ള പെണ്ണുങ്ങള്‍ കേരളത്തിലെ നീളമില്ലാത്ത മുടിയുള്ള പെണ്ണുങ്ങളുടെ ദുഖവും അസൂയയുമായി അവശേഷിച്ചുപോന്നു.

    കാലം മാറി, അതിനൊപ്പം കോലങ്ങളും നീണ്ട മുടിയെന്ന സൗന്ദര്യ സങ്കല്‍പ്പത്തില്‍ വലിയ മാറ്റമൊന്നും വന്നില്ലെങ്കില്‍ പെണ്ണുങ്ങള്‍ വലിപ്പം കുറഞ്ഞ മുടിയെ ഇഷ്ടപ്പെട്ടുതുടങ്ങി. അതു തന്നെ പല ആകൃതിയില്‍ വെട്ടിനിര്‍ത്തുന്നത് ട്രെന്‍ഡായി വന്നു. യു കട്ടും സ്റ്റെപ്പ് കട്ടും ബോയ് കട്ടുമെല്ലാം അങ്ങനെ പലകാലങ്ങളില്‍ ട്രെന്‍ഡായി വന്നു. സിനിമയിലും ഈ മാറ്റങ്ങളെല്ലാം സ്വീകരിക്കപ്പെട്ടു. ബോബ് ചെയ്ത മുടിയുള്ള നായികമാര്‍ക്കും മാര്‍ക്കറ്റുള്ള കാലം വന്നു.

    ഇപ്പോള്‍ സിനിമയിലും മറ്റെല്ലായിടത്തും ന്യൂ ജനറേഷന്‍ വാഴ്ചയുടെ കാലമാണ്. ന്യൂജനറേഷന്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നീണ്ടുചുരുണ്ട മുടിയുള്ള നായികമാരുടെ കാലമെല്ലാം ഏതാണ്ട് അവസാനിച്ച മട്ടാണ്, സില്‍ക്കി ഷൈനി ഷോര്‍ട്ട് ഹെയറിനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. സിനിമയിലും ഈ സ്‌റ്റൈലുകള്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. പലനായികമാരും ഷോര്‍ട്ട് ഹെയര്‍ വച്ച് വിലസുന്ന കാഴ്ചയാണിപ്പോള്‍ കാണാന്‍ കഴിയുക. ഇതാ മലയാളത്തില്‍ ഷോര്‍ട്ട്, ബോയ്കട്ട് ഹെയര്‍ സ്‌റ്റൈലുമായി ഷൈന്‍ ചെയ്യുന്ന ചില സുന്ദരിമാര്‍.

    അപര്‍ണ ഗോപിനാഥ്

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    ന്യൂജനറേഷനിലെ ആണ്‍കുട്ടി സ്റ്റൈല്‍ മുടിക്കാരുടെ കാര്യം പറയുമ്പോള്‍ ആദ്യ പറയേണ്ടത് അപര്‍ണ ഗോപിനാഥിന്റെ കാര്യമാണ്. എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ഈ മലയാളിപ്പെണ്‍കുട്ടി സ്റ്റൈലിന്റെ കാര്യത്തില്‍ തനി ന്യൂജനറേഷനാണ്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം നീളം കുറഞ്ഞ മുടിയുമായിത്തന്നെയാണ് അപര്‍ണ അഭിനയിച്ചത്. നീളന്‍ മുടിയുടെ വിഗ് വെയ്ക്കാനൊന്നും അപര്‍ണ മിനക്കെട്ടിട്ടില്ല. അപര്‍ണയുടെ സ്റ്റൈല്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാ ചിത്രങ്ങളിലും ഇങ്ങനെ മൊട്ട സ്റ്റൈലില്‍ അപര്‍ണ വരുന്നത് ഇപ്പോള്‍ അല്‍പം ബോറഡിയാകുന്നുണ്ടെന്നാണ്

    പാര്‍വ്വതി മേനോന്‍

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    നോട്ബുക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പാര്‍വ്വതി മലയാളത്തില്‍ ചില ചിത്രങ്ങള്‍ക്കുശേഷം തമിഴകത്ത് മികച്ച താരമായി പേരെടുത്തു. ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തിയിരിക്കുന്ന പാര്‍വ്വതിയുടെ ലുക്ക് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. വെട്ടിക്കയറ്റിയ ചുരുണ്ട മുടിയും മനോഹരമായ ചിരിയുമായി പാര്‍വ്വതി സേറയായി എത്തിയപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു കഥാപാത്രമായി സേറ മാറിക്കഴിഞ്ഞു. സേറയുടെ വ്യത്യസ്തമായ സൗന്ദര്യത്തില്‍ വെട്ടിക്കുറച്ചിരിക്കുന്ന ചുരുണ്ട മുടിയ്ക്ക് പ്രധാന പങ്കുതന്നെയുണ്ട്. മരിയാനിലെ പനിമലര്‍ എന്ന കഥപാത്രത്തിന് വേണ്ടിയാണ് പാര്‍വ്വതി ആദ്യമായി തന്റെ സില്‍കി മുടി മുറിച്ചുകളഞ്ഞത്.

    നിത്യ മേനോന്‍

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    നിത്യ സുന്ദരിയാണെന്ന് പ്രത്യേകമെടുത്ത് പറയേണ്ടതില്ല, വെളുത്ത നിറവും കറുത്ത് ഇടതൂര്‍ന്ന മുടിയും നന്നേ കറുപ്പുള്ള കണ്ണുകളുമെല്ലാം നിത്യയുടെ പ്രത്യേകതകളാണ്. ഇതുവരെ പല ചിത്രങ്ങളിലും നീണ്ട മുടിയുമായി എത്തിയ നിത്യ ഇപ്പോള്‍ മുടിനീളം കുറച്ചിരിക്കുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ നതാഷയായി എത്തിയപ്പോള്‍ നിത്യയുടെ കുട്ടി മുടി ക്ലിക്കായിട്ടുണ്ട്. മുടി മുറിച്ചുകളയുന്നതില്‍ വലിയ സങ്കടമൊന്നും വേണ്ട അത് വീണ്ടും വളരില്ലേ എന്നാണ് നിത്യ ചോദിയ്ക്കുന്നത്. മാത്രമല്ല പുതിയ ഹെയര്‍കട്ട് ഉണ്ടാക്കിയ ചേഞ്ചില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നും നിത്യ പറയുന്നു.

    മിയ ജോര്‍ജ്ജ്

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    ചേട്ടായീസ്, സലാം കാശ്മീര്‍, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നീളന്‍ മുടിയുമായി എത്തിയ താരമായിരുന്നു മിയ ജോര്‍ജ്ജ്. ഇപ്പോള്‍ മിയ മുടിയെല്ലാം മുറിച്ച് മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജൂനിയര്‍ ലാലിന്റെ ഹായ് അയാം ടോണിയെന്ന ചിത്രത്തില്‍ നീളംകുറഞ്ഞ മുടിയുമായിട്ടാണ് മിയ എത്തുന്നത്. കുറേക്കാലമായി താന്‍ മുടിവെട്ടാന്‍ ആഗ്രഹിക്കുകയാണെന്നും ഹായ് അയാളം ടോണിയിലെ കഥാപാത്രത്തിന് വേണ്ടി ഒടുക്കം താനത് ചെയ്തതെന്നും മിയ പറയുന്നു.

    ഹണി റോസ്

    മലയാളത്തിലെ 'കുട്ടിമുടി' സുന്ദരിമാര്‍

    ആദ്യവരവില്‍ ഭാഗ്യം കടാക്ഷിയ്ക്കാതെപോയ താരമായിരുന്നു ഹണി റോസ്. മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും കിട്ടാതെ വന്ന ഹണി തമിഴകത്തും മറ്റും ഗ്ലാമര്‍ വേഷങ്ങള്‍ വരെ പരീക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ഹണിയുടെ ഭാഗ്യമായി ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമെത്തുന്നത്. ചിത്രത്തിന് വേണ്ടി രൂപത്തില്‍ വമ്പന്‍ മാറ്റം വരുത്തിയ ഹണിയുടെ ചുരുണ്ട, നീളം കുറഞ്ഞ മുടി നേടിയ പ്രശംസകള്‍ക്ക് കണക്കില്ല. ഇപ്പോള്‍ വീണ്ടും ഹണിയുടെ മുടി പഴയ രീതിയിലായിട്ടുണ്ടെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജിലെ ലുക്ക് ഒരു ലുക്ക് തന്നെയായിരുന്നുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല

    English summary
    M’town’s confident starlets like Parvathy, Nitya Menen, Aparna Gopinath and Mia George have broken the norm by chopping off their velvety tresses for a short bob or a pretty blunt cut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X