»   » പ്രഭാസിന്റെ നായികയായി വിളിച്ചു, ശ്രദ്ധ കപൂറിന്റെ മറുപടി കേട്ട് നിര്‍മാതാവും സംവിധായകനും ഇറങ്ങി ഓടി

പ്രഭാസിന്റെ നായികയായി വിളിച്ചു, ശ്രദ്ധ കപൂറിന്റെ മറുപടി കേട്ട് നിര്‍മാതാവും സംവിധായകനും ഇറങ്ങി ഓടി

By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ചിത്രങ്ങള്‍ ഹിറ്റായതോടെ പ്രഭാസ് എന്ന നടന്റെ പേര് ലോക സിനിമയില്‍ അടയാളപ്പെടുത്തപ്പെട്ടു. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ ഇപ്പോള്‍ പ്രഭാസിനും വലിയ പങ്കുണ്ട്.

രാജമൗലി ചോദിച്ചത് ഒന്ന്, പ്രഭാസ് നല്‍കിയത് മറ്റൊന്ന്! എന്തായിരുന്നു രാജമൗലി പ്രഭാസിനോട് ചോദിച്ചത് ?

ഇങ്ങനെ ഒരു നായകന്റെ നായികയായി അഭിനയിക്കാന്‍ ആരെങ്കിലും വിസമ്മതിയ്ക്കുമോ? എന്നാല്‍ ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രത്തിന് നായികമാരെ കിട്ടാനില്ല എന്നാണ് കേട്ടത്.

അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?

ബോളിവുഡ് നായികയെ വേണം

ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി അണിയറപ്രവര്‍ത്തകര്‍ തിരയുന്നത് ഒരു ബോളിവുഡ് നടിയെയാണ്. പ്രഭാസിന് ഇപ്പോഴുള്ള താരമൂല്യം കണക്കിലെടുത്ത് ബോളിവുഡിലും ചിത്രം റിലീസ് ചെയ്യാം എന്നും, ബോളിവുഡ് നായികയാണെങ്കില്‍ അന്യഭാഷാ ചിത്രമാണെന്ന തോന്നല്‍ ഉണ്ടാവില്ല എന്നും കരുതിയാണ് ബോളിവുഡില്‍ നായികയെ തിരയുന്നത്.

ശ്രദ്ധ കപൂറിനെ സമീപിച്ചപ്പോള്‍

അങ്ങനെ ചിത്രത്തിലെ നായികയായി സാഹോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധ കപൂറിനെ സമീപിച്ചത്രെ. നടിയ്ക്ക് ചിത്രത്തിന്റെ തിരക്കഥ വളരെ ഇഷ്ടപ്പെട്ടു. കരാറൊപ്പ് വയ്ക്കുന്നതിന് മുന്‍പ് നടി പറഞ്ഞ മറ്റൊരു കാര്യമാണ് അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചത്. ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ശ്രദ്ധയ്ക്ക് 8 കോടി പ്രതിഫലം വേണമത്രെ..

എട്ട് കോടിയോ..?

സാഹോയുടെ തിരക്കഥ ഇഷ്ടപ്പെട്ടു, പ്രഭാസിനൊപ്പം അഭിനയിക്കാനും താത്പര്യമുണ്ട്.. പക്ഷെ അഭിനയിക്കാന്‍ എട്ട് കോടി രൂപ വേണം എന്നായിരുന്നു നടിയുടെ മറുപടി. തെലുങ്ക് ഇന്റസ്ട്രിയില്‍ ഒരു നായികയ്ക്ക് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കാന്‍ കഴിയില്ല. അത്രയും വലിയ ബജറ്റ് ചിത്രമല്ല തങ്ങള്‍ ചെയ്യുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും പ്രതിഫലം കുറയ്ക്കാന്‍ ശ്രദ്ധ തയ്യാറായില്ല.

ദിഷ പട്ടാണി

ശ്രദ്ധ കപൂര്‍ ഒത്തുവരില്ല എന്നറിഞ്ഞപ്പോള്‍ സാഹോ ടീം എംഎസ് ധോണി ചിത്രത്തിലൂടെ ശ്രദ്ധേയായ ദിഷ പട്ടാണിയെ സമീപിച്ചു. തെലുങ്ക് ഇന്റസ്ട്രിയിലാണ് ദിഷ തന്റെ കരിയര്‍ ആരംഭിച്ചത്. അതിനാല്‍ ദിഷ പ്രഭാസിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍ അവിടെ നിന്ന് ലഭിച്ചതും അതേ പ്രതികരണമാണ്. അഞ്ച് കോടി രൂപയാണ് ദിഷ ആവശ്യപ്പെട്ടത്. തുടക്കക്കാരിയായ ദിഷയ്ക്ക് ആര് നല്‍കും അഞ്ച് കോടി രൂപ പ്രതിഫലം എന്നാണ് നിര്‍മാതാവ് ചോദിക്കുന്നത്.

കത്രീന വരുമോ..?

പ്രഭാസിന്റെ നായികയായി ഏറ്റവുമൊടുവില്‍ കത്രീന കൈഫിനെ സമീപിച്ചതായി വാര്‍ത്തകളുണ്ട്. തുടക്കത്തില്‍ കത്രീന കൈഫും തയ്യാറായില്ല എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കത്രീന അഭിനയിക്കാനുള്ള ചില സാധ്യതകള്‍ കാണുന്നുണ്ട്. ബോളിവുഡില്‍ നിന്ന് നായികമാരെ കിട്ടിയില്ലെങ്കില്‍ ഒരു പുതുമുഖ നടിയെ കൊണ്ടുവരും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നികുതി വെട്ടിപ്പുകാരെ കൈയോടെ പിടിക്കും, 'ഓപ്പറേഷന്‍ ക്ലീന്‍ മണി' പുതിയ സൈറ്റുമായി സര്‍ക്കാര്‍

English summary
Shraddha Kapoor was offered to work opposite Prabhas in Saaho but after hearing her shocking reply the makers ran from her house
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam